മൈസൂരു സിദ്ധാർഥ ലേഔട്ടിൽ വീട്ടിൽ കയറിയ പുലിയെ മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ഇന്നലെ രാവിലെയാണു വീടിനുള്ളിലെ കിടപ്പുമുറിയിൽ പുലി കയറിയത്. മൈസൂരുവിൽ ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിൻ്റെ വീട്ടിലാണ് മൂന്ന് വയസ്സോളം പ്രായമുള്ള പുലി കയറിയത്. സുരേഷിൻ്റെ ഭാര്യ സുജാത, അമ്മ ശൈലജ എന്നിവർ വീട്ടിലുള്ളപ്പോഴാണ് പുലിയെ കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിന് അടിയിൽ പുലി ഒളിച്ചിരിക്കുകയായിരുന്നു.

പുലിയെ കണ്ടയുടൻ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി. വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ എത്തി. മയക്കിയതിനുശേഷം പിടികൂടിയ പുലിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 3 വയസ്സ് പ്രായം വരുന്ന പുലി സമീപത്തെ ചാമുണ്ഡിഹിൽസിൽ നിന്ന് എത്തിയെന്നാണു കരുതുന്നത്.

Related Posts