കെംപെഗൗഡ ടെർമിനലിലെ നവീകരിച്ച ബസ് പാർക്കിങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരുവിലെ മജസ്റ്റിക്കിലെ കെമ്പെഗൗഡ ബസ് സ്റ്റേഷൻ്റെ ടെർമിനൽ -1 ൽ ഏകദേശം 2.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിംഗ് സൗകര്യം കഴിഞ്ഞ ദിവസം കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു. എൻഡബ്ല്യുആർടിസി, കെകെആർടിസി ബസുകൾക്കാണ് ഇവിടെ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. 3.29 കോടി രൂപ ചെലവഴിച്ചാണ് പാർക്കിങ് കേന്ദ്രം നവീകരിച്ചത്. 2.5 ഏക്കറിലുള്ള കേന്ദ്രത്തിൽ 100 ബസുകൾക്ക് പാർക്ക് ചെയ്യാനാവും.

Related Posts