സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി, എസ്.പി പാർട്ടികളുടെ സ്വാർഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. കുടുംബാധിപത്യ പാർട്ടികൾ ബിൽ പരാജയപ്പെട്ടത് ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ല. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടു സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീ ശക്തിയെ പ്രതിപക്ഷം നിസാരമായി കാണുന്നു. സ്വന്തം മണ്ഡലങ്ങളിൽ ഈ നേതാക്കളെ കാണുമ്പോൾ ഇവരെ ഇനി സഭയിൽ എത്തിക്കില്ലെന്ന് സ്ത്രീകൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Related Posts