കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ. അതിനാൽ പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നു ഫ​ർ​മാ​ൻ അറിയിച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഭ​ർ​ത്താ​വി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ലേ​ശ്വ​ർ ഡി​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം നൽകിയിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭാ​ര്യ ഗ​ർ​ഭി​ണി​യാ​ണെ​ന്നും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഭ​ർ​ത്താ​വ് അ​റി​യി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ് ഖ​ർ​ഗോ​ണി​ലെ വ​നി​ത എ​സ്ഐ​യെ​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും ഭ​ര്‍​ത്താ​വ് ഫ​ര്‍​മാ​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി മേ​യ് 20 വ​രെ ത​ട​ഞ്ഞി​ട്ടു​ണ്ട്. മാ​ർ​ച്ച് 11നാ​ണ് പെ​ൺ​കു​ട്ടി ത​മ്പാ​നൂ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. പി​താ​വ് ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി.

Related Posts