ജനവിധി തേടി തമിഴ്‌നാടും ബംഗാളും; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
പശ്ചിമ ബംഗാളിലെ ഒന്നാംഘട്ട വോട്ടെടുപ്പും തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, രണ്ടു സംസ്ഥാനങ്ങളിലെയും ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ ആദ്യഘട്ടവും തമിഴ്‌നാട്ടിലെ ഒറ്റഘട്ട വോട്ടെടുപ്പും നടക്കുന്നത്. ബംഗാളിലെ 152 മണ്ഡലങ്ങളാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്. എസ്ഐആർ നടപടികൾക്ക് ശേഷം പുതുതായി 3.22 ലക്ഷം വോട്ടർമാരെ കൂടി ബംഗാളിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. പ്രചാരണത്തിൻ്റെ അവസാന
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് ആരംഭിക്കും
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് ആരംഭിക്കും. രാവിലെ 9നു ലക്ഷാർച്ചന, നാളെ വൈകിട്ട് 6.30 മുതൽ സഹസ്രകലശപൂജ, കളഭ പൂജ, 23നു രാവിലെ 9.30നു കളഭാഭിഷേകം, സഹസ്രകലശാഭിഷേ കം, ഭസ്മാഭിഷേകം എന്നിവയ്ക്കു തന്ത്രിയുടെ പ്രതിനിധിയായ ബൈജു ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. അന്നദാനത്തോടെ സമാപിക്കുമെന്നു സെക്രട്ടറി പി .വിശ്വനാഥൻ അറിയിച്ചു.
വടക്കൻ കർണാടകയിൽ സുര്യാഘാതത്തെ തുടർന്നു യുവാവ് മരിച്ചു
വടക്കൻ കർണാടകയിലെ ബീദറിൽ സുര്യാഘാതത്തെ തുടർന്നു യുവാവ് മരിച്ചു. യുപി സ്വദേശി മുഹമ്മദ് സമീറാണ് (20) ദേശീയ ഹൈവേയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. കമലാനഗറിലെ സലൂൺ ജീവനക്കാരനാണ് മുഹമ്മദ് സമീർ. കുഴഞ്ഞുവീണ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബീദറിലെ ഉയർന്ന ചൂട് 41.6 ഡിഗ്രി സെൽഷ്യസാണ്. വടക്കൻ കർണാടകയിലെ 5 ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഇവിടങ്ങളിൽ യെലോ അലർട്ട് തുടരുകയാണ്.
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം; പ്രതി കസ്റ്റഡിയിൽ
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം. ഏറനാട് എക്സ്പ്രസിലെ ഡി-3 കോച്ചിലാണ് സംഭവം. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷ് (27) എന്ന യുവാവ് ആണ് കൈയേറ്റ ശ്രമം നടത്തിയത്. ഇന്നലെ വൈകിട്ട് 6.20ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ടിടിഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളത്തുനിന്നാണ് പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന്
പാമ്പിൻ്റെ കടിയേറ്റ് മരിച്ച രണ്ടാം ക്ലാസുകാരൻ ആൽജോയ്ക്ക് യാത്രയയപ്പ് നൽകി നാട്
തൃശ്ശൂർ കോടാലിയിൽ പാമ്പിൻ്റെ കടിയേറ്റ് മരിച്ച രണ്ടാം ക്ലാസുകാരൻ ആൽജോയ്ക്ക് യാത്രയയപ്പ് നൽകി നാട്. മൃതദേഹം വീടിന് സമീപമുള്ള പള്ളിയിൽ സംസ്കരിച്ചു. നിലവിളിച്ചു കരഞ്ഞ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ലപാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിൻ്റെ ആരോഗ്യനിലയിലെ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് മിഴി തുറന്നത് നാടിനും വീടിനും ആശ്വാസമായി. അനോഷ്
വിജയ്-സംഗീത വിവാഹമോചന കേസ്: ജൂൺ 15ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചന കേസിൽ ജൂൺ 15ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. സംഗീത നൽകിയ വിവാഹമോചന ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 1999-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളലേറ്റതായും 2021 മുതൽ വിജയ് മറ്റൊരു നടിയുമായി പുലർത്തുന്ന ബന്ധമാണ് തകർച്ചയ്ക്ക് കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും
സ്ട്രോംഗ് റൂം തുറന്നെന്ന പരാതി; കോഴിക്കോട് കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോംഗ് റൂം തുറന്നെന്ന പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. യുഡിഎഫ് ഉന്നയിച്ച പരാതിയിലാണ് നടപടി. വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്. കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ സ്ട്രോംഗ് റൂം
ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് 21 മരണം, 29 പേർക്ക് പരിക്ക്
ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. രാംനഗർ – ഉധംപുർ ഹൈവേയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടവാർത്ത അറിഞ്ഞ ഉടൻ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുരന്തത്തിൽ കടുത്ത ദുഃഖം
ലോണ്‍ പരസ്യം; ആരും ചതിയിൽപ്പെടരുതെന്ന് നടന് അജു വര്‍ഗീസ്
തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന പേരിൽ പ്രചരിക്കുന്ന പരസ്യവുമായാണ് താരത്തിൻ്റെ ചിത്രം ചേർത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പിൽ ആരും വീഴരുതെന്ന് അജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈസി പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജുവര്‍ഗീസിന്റെ ചിത്രമാണ്
ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിൻ്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ജപ്പാന്‍. സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള നദീതീരങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.