ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം. ഏറനാട് എക്സ്പ്രസിലെ ഡി-3 കോച്ചിലാണ് സംഭവം. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷ് (27) എന്ന യുവാവ് ആണ് കൈയേറ്റ ശ്രമം നടത്തിയത്. ഇന്നലെ വൈകിട്ട് 6.20ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ടിടിഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളത്തുനിന്നാണ് പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് ഇയാൾ ടിടിഇയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.