തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന പേരിൽ പ്രചരിക്കുന്ന പരസ്യവുമായാണ് താരത്തിൻ്റെ ചിത്രം ചേർത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പിൽ ആരും വീഴരുതെന്ന് അജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഈ​സി പേ​ഴ്‌​സ​ണ​ല്‍ ലോ​ണ്‍ എ​ന്ന പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ ലോ​ണ്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ര​സ്യം. പ​ര​സ്യ​ത്തി​ല്‍ അ​ജു​വ​ര്‍​ഗീ​സി​ന്‍റെ ചി​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചിരിക്കുന്നത്. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.

Related Posts