ബിജെപി തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മലയാളി വോട്ടർമാരെ എത്തിക്കുന്നതു ചർച്ച ചെയ്യാൻ ബിജെപി തിരഞ്ഞെടുപ്പു കൺവൻഷൻ സംഘടിപ്പിച്ചു. മല്ലേശ്വരം ബിജെപി ഓഫിസിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലാജെ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിണ്ട് ഡോ.അനിൽ തോമസ്, ഡോ. തോമസ് ജോൺ, ഗോപിനാഥ് വന്നേരി, കേരള ക്രിസ്ത്യൻ ബിസിനസ് ഫോറത്തെ പ്രതിനിധീകരിച്ച് സേവ്യർകുട്ടി, പ്രഫ. സ്‌റ്റാൻലി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
കർണാടക മലയാളി കോൺഗ്രസ് കൺവെൻഷൻ ചേർന്നു
കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടക മലയാളി കോൺഗ്രസ് കൺവെൻഷൻ ചേർന്നു. പരമാവധി വോട്ടവകാശം വിനിയോഗിക്കാൻ കർണാടകയിലുള്ള വോട്ടർമാരെ ഓരോ മണ്ഡലത്തിലും എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തയതായി യോഗം അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ബിജു പ്ലാച്ചേരി, ജേക്കബ് മാത്യു, ഒ.കെ. രാജീവൻ കളരിക്കൽ, അനിൽകുമാർ, രമേശൻ, നിമ്മി രവീന്ദ്രൻ, സോമരാജൻ, അലീന എന്നിവർ സംസാരിച്ചു. കെ.എം.സി. സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ,
പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തും: മുഖ്യമന്ത്രി സിദ്ധരാമയ്യ
പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സേനയിലെ 4,911 തസ്തികകളിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിയമനം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.46-ാമത് സബ് ഇൻസ്പെക്‌ടർ(സിവിൽ) ട്രെയിനി ബാച്ചിൻ്റെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 327 സബ് ഇൻസ്പെക്‌ടർമാരാണ് പുതിയ ബാച്ചിൽ സേനയുടെ ഭാഗമായി. പോലീസ് ഉദ്യോഗസ്ഥർ സർക്കാരിൻ്റെ പ്രതിനിധികളായാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സത്യസന്ധതയോടും ആത്മാർഥതയോടും കൂടി സമൂഹത്തെ സേവിക്കാൻ
കർണാടകയിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
യാദ്ഗിർ ജില്ലയിലെ നഗനൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ താണുപോയതായിരിക്കാമെന്ന് പോലീസ് അറിയിച്ചു. ബസമ്മ (11), ഹനുമേഷ് (ഏഴ്), കിരൺ(6), ശരത് എന്നിവരാണ് മരിച്ചത്.അവധിക്കാലമായതിനാൽ ബസമ്മ കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു. ബന്ധുവീട്ടിലെ കുട്ടികളേയുംകൂട്ടി ബസമ്മ കുളത്തിൽ കുളിക്കാൻ ചെന്നപ്പോഴായിരുന്നു അപകടം. സംഭവത്തിൽ കെമ്പാവി പോലീസ് കേസെടുത്തു.
വിവിധ തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന് യുഎസ് റിപ്പോർട്ട്
ഇന്ത്യയെയും കാഷ്മീരിനെയും ലക്ഷ്യം വയ്ക്കുന്ന വിവിധ തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന് യുഎസ് കോണ്‍ഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 15 തീവ്രവാദ സംഘടനകളെയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇതിൽ പലതും 1980കൾ മുതൽ പ്രവർത്തിച്ചുവരികയാണെന്നും 15ൽ 12ഉം അമേരിക്കൻ നിയമത്തിനു കീഴിൽ വിദേശ തീവ്രവാദ സംഘടനകളായി (എഫ്ടിഒ) നിർണയിക്കപ്പെട്ടവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2001 പാർലമെന്റ് ഭീകരാക്രമണവുമായി ബന്ധമുള്ള ജയ്ഷ്-ഇ-മൊഹമ്മദും 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ
ബെംഗളൂരുവിൽ ഇന്ന് കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം
മഹാവീരജയന്തി ദിവസമായ ഇന്ന് ബെംഗളൂരുവിൽ കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇറച്ചിസ്റ്റാളുകളും കശാപ്പുശാലകളും അടച്ചിടാൻ ഉത്തരവിൽ നിർദേശിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള അഞ്ച് മുനിസിപ്പിൽ കോർപ്പറേഷനുകളുടെ പരിധിയിലും ഉത്തരവ് ബാധകമായിരിക്കും.
അമേരിക്കൻ വിമാനം തകർത്ത് ഇറാന്റെ ആക്രമണം; 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ, പ്രതികരിക്കാതെ യുഎസ്
സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും ആക്രമണത്തിൽ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ഇറാൻ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചിട്ടില്ല. 29 ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചെന്നും 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് കോൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് കോൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. സ്കോർ: കോല്‍ക്കത്ത 220/4, മുംബൈ 224/4 (19.1). കോൽക്കത്തയുടെ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. റിയാന്‍ റിക്കിള്ട്ടണ് (43 പന്തില്‍ 81), രോഹിത് ശര്‍മ (38 പന്തില്‍ 78) എന്നിവരുടെ മികച്ച പ്രകടനമാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശർമയും റയാൻ റിക്കിൾട്ടണും ഓപ്പണിംഗ് കൂട്ടികെട്ടിൽ
ശ്രീലങ്കയ്ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡണ്ട്
ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി ശ്രീലങ്കൻ പ്രസിഡണ്ട് എക്‌സിൽ കുറിച്ചു.‘ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു’ അനുര കുമാര ദിസനായകെ
സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്; സംഭവം ബെംഗളൂരുവില്‍
തൻ്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന്‍ രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബൈറപ്പനഹള്ളി സ്വദേശിയാണ് ശ്രീനിവാസ്. ഇയാളുടെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തൻ്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് ബന്ധമുണ്ടെന്നാണ് ശ്രീനിവാസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പലഘട്ടത്തില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ ശ്രീനിവാസ്