എല്ലാം വർഗീയതയ്ക്കും എതിരാണ് എൽഡിഎഫ്; ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല: തോമസ് ഐസക്ക്
എല്ലാം വർഗീയതയ്ക്കും എതിരാണ് എൽഡിഎഫ്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും മുന്‍മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി.എൻ. തോമസ് ഐസക്ക്. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷത നിലപാടാണ്. വോട്ടിനു വേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിനില്ല. എസ്ഡിപിഐ വോട്ട് ചെയ്യുന്നത് വികസനത്തിനായിരിക്കും. എസ്ഡിപിഐ എന്തിനാണ് എൽഡിഎഫിന് വോട്ട് തരുന്നതെന്ന് അവരോട് ചോദിക്കണം. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുന്നില്ല തോമസ് ഐസക്ക് പറഞ്ഞു. മതനിരപേക്ഷ നിലപാടും വികസനവും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് രാജി. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്. ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഉടൻ തന്നെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുള്ള പ്രഖ്യാപനം വരുമെന്നും സൂചനകളുണ്ട്. നിലവിലെ ധാരണ പ്രകാരം ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവിയും
സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം
സഞ്ജു സാംസണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം. ചെന്നൈ സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഗുവാഹത്തിയില്‍ വൈകീട്ട് 7.30 നാണ് കളി തുടങ്ങുക. സി എസ് കെയുടെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജുവിൻ്റെ അരങ്ങേറ്റം മലയാളിതാരത്തെ റോയല്‍ ആക്കിയ രാജസ്ഥാനെതിരെ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ജഡേജയും സഞ്ജുവും കൂടുമാറി നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോൾ ആരാധകര്‍ക്ക് ആകാംക്ഷയേറെയാണ്. സി എസ് കെ ആദ്യ മത്സരത്തിനിറങ്ങുക എം എസ്
കടയിൽ നിന്ന് മിഠായി മോഷ്ടിച്ച മകളെ പിതാവ് അടിച്ചു കൊന്നു; സംഭവം ഉത്തർ പ്രദേശിൽ
കടയിൽ നിന്ന് മിഠായി മോഷ്ടിച്ചതിൻ്റെ പേരിൽ 12 വയസ്സുകാരിയായ മകളെ പിതാവ് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ രത്തൻപുർ ഗ്രാമത്തിൽ പുഷ്പേന്ദ്ര എന്നറിയപ്പെടുന്ന പപ്പു ശർമയാണ് മകളെ കൊലപ്പെടുത്തിയത്. തൻ്റെ മകൾ കടയിൽനിന്ന് മിഠായി മോഷ്ടിച്ചെന്ന് കടയുടമ പുഷ്പേന്ദ്രയോടു പരാതി പറഞ്ഞു. ഇതിൽ ക്ഷുഭിതനായ പുഷ്പേന്ദ്ര വടി ഉപയോഗിച്ച് കുട്ടിയെ പൊതിരെ തല്ലി. ഇതിനു പിന്നാലെ കുട്ടി മരിച്ചു. കുട്ടിയുടെ അമ്മ ആരതി നൽകിയ പരാതിയിൽ പുഷ്പേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
മലപ്പുറം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. ഇയാളെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കാപ്പാ കേസ് പ്രതിയായ മുഹമ്മദ് റോഷൻ ബംഗളൂരുവിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു. ജനുവരി 31 നാണ്
സിദ്ധരാമയ്യ-ഡി കെ തർക്കത്തിൽ ഇടപെട്ട് രാഹുൽ; ഡൽഹിയിലേക്ക് വിളിപ്പിക്കും
മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ഡി കെ ശിവകുമാർ-സിദ്ധരാമയ്യ തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ അഞ്ച് വർഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ രാഹുൽ ഒരുങ്ങുന്നത്. നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധി ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കർണാടകയിലെ അധികാരത്തർക്കം പരിഹരിക്കണമെന്ന് അടുത്തിടെ രാഹുലും ഖർഗെയും നിലപാടെടുത്തിരുന്നു. ഈ
യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞു കോട്ടയം ജില്ലയിൽ പ്രചരണത്തിനെത്തും. രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുക. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ് തിരുവനന്തപുറത്ത്
രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ് തിരുവനന്തപുറത്തെ ആൽത്തറ മുതൽ ചെന്തിട്ടവരെ 3.275 കിലോമീറ്റർ നീളത്തിലുള്ള സി വി രാമൻപിള്ള റോഡാണ്. ആന്ധ്ര വിജയവാഡയിലെ മൂന്നു കിലോമീറ്ററുള്ള ‘ഗോൾഡൻ മൈൽ’ റോഡിനെ മറികടന്നാണ് കേരളം ഈ നേട്ടം കൈവരിച്ചത്. സ്‌മാർട്ട്സിറ്റി പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ (കെആർഎഫ്‌ബി) നേതൃത്വത്തിലാണ് ഈ നാലുവരിപ്പാത നിർമിച്ചത്. കേന്ദ്ര സർക്കാർ സഹായത്തോടെ 77 കോടി രൂപ ചെലവിലായിരുന്നു നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്
ടിവികെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും
വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. മുതിർന്ന നേതാക്കളായ പി.വെങ്കട്ടരമണൻ, ആധവ് അർജുന, എൻ.ആനന്ദ്, ആർ.അരുൺരാജ്, സി.ടി.ആർ.നിർമൽകുമാർ, കെ.എ.സെങ്കോട്ടയ്യൻ എന്നിവർ മത്സരിക്കും. മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ
കോയമ്പത്തൂര്‍ ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു.