യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞു കോട്ടയം ജില്ലയിൽ പ്രചരണത്തിനെത്തും. രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുക. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Posts