എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം; പരാതി നൽകി വടകര എം എൽ എ കെ. കെ. രമ
വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ എ ഐ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടtത്തുന്നുവെന്ന് ആരോപിച്ച് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ. കെ. രമ എം എൽ എ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതും അശ്ലീലച്ചുവയുള്ളതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യ നടത്താൻ
കർണാടകയിലെ ഹുൻസൂരിൽ ചെമ്പരത്തിപ്പൂവ് ശ്വാസനാളത്തിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വീടിൻ്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. കർണാടകയിലെ മൈസൂരുവിലുള്ള ഹുൻസൂരിലാണ് സംഭവം. പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിക്കുന്നതിനിടെ തൊണ്ടയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു. മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ വായിലിടുകയായിരുന്നു. കുഞ്ഞിൻ്റെ വായിൽ നിന്നും സഹോദരൻ പൂവ് മാറ്റാൻ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് അത് വിഴുങ്ങി. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മൈസൂരുവിലെ
ആദ്യ മന്ത്രിസഭ യോഗത്തിൽ റബറിന്റെ താങ്ങുവില 250 രൂപയാക്കും: രാഹുൽ ഗാന്ധി
റബറിന്റെ താങ്ങുവില ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 250 രൂപയാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ്. രാഹുൽ ഗാന്ധി. കോട്ടയം പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണ് നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറി. രാജ്യത്തിന്റെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത അന്തരിച്ചു
പ്രശസ്ത നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വെച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ അന്തരിച്ച സുവർണ്ണലതയുടെ സംസ്കാര ചടങ്ങുകൾ അന്നുതന്നെ ബംഗളൂരുവിൽ നടന്നു. പ്രകാശ് രാജിൻ്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സുവർണ്ണലത. അവരുടെ വിയോഗത്തിൽ സിനിമാരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ അന്തരിച്ചു
നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിന്ധു കൃഷ്ണയെകൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിന്ധു കൃഷ്ണയുടെ മക്കളായ ദിയയും അഹാനയും മരണവാർത്ത സ്ഥിരീകരിച്ചു. മസ്കറ്റിൽ സ്വന്തമായി വർഷങ്ങളോളം പാക്കിംഗ് ആൻഡ് ഫോർവേഡിംഗ് ബിസിനസ് നടത്തിയിരുന്ന രംഗനാഥൻ, മക്കൾ വിവാഹിതരായശേഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. പിതാവ് വാർദ്ധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ച് സിന്ധു തൻ്റെ വ്ലോഗുകളിലൂടെ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; എം.കെ. സ്റ്റാലിന് പത്രിക സമര്‍പ്പിച്ചു
മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് സ്റ്റാലിൻ ജനവിധി തേടുന്നത്. റോഡ് ഷോയായിട്ടാണ് പത്രികാ സമർപ്പണത്തിന് സ്റ്റാലിൻ എത്തിയത്. മത്സരം തമിഴ്നാടും ഡൽഹിയും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികളായി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിനു പുറമെ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്യും പത്രിക സമര്‍പ്പിച്ചു. 2 മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ് പെരമ്പൂരിലാണ് ഇന്ന്
കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു.വിവാഹിതനായ ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി മൗനികയെ കൊലപ്പെടുത്തിയത്. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ദേഗയിൽ ഉദ്യോഗസ്ഥനാണ് രവീന്ദ്ര. വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. 2021-ൽ രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായെന്നു പോലീസ് വ്യക്തമാക്കി. 2024-ൽ രവിന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയാണ് ഉണ്ടായത്. രണ്ടാഴ്‌ച മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക്
ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് പിടിയിൽ
ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് പിടിയിൽ. ഡൽഹിയിൽ പുൽ പ്രഹ്ലദപൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന പൂനത്തിനെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് സുരേഷ് പൂനത്തിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇരുവരുടെയും ഒന്നര വയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. യുവതിയുടെ നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ പോലീസെത്തി കതക് തകർത്താണ് വീടിനുള്ളിൽ
മറുപടി പാർട്ടി മാധ്യമങ്ങൾക്ക് മാത്രം; മാധ്യമപ്രവർത്തകർ എതിര്‍പ്പ് അറിയിച്ചതോടെ മടങ്ങിയെത്തി മുഖ്യമന്ത്രി
കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചു. ചോദ്യങ്ങൾ ഇനിയുമുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴും മുഖ്യമന്ത്രി ഇനി നാളെയെന്ന് പറഞ്ഞ് നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദ്യം ചെയ്തു. ഇതോടെ പുറത്തേയ്ക്ക് പോയ മുഖ്യമന്ത്രി തിരികെയെത്തി. തിരികെയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ചോദ്യങ്ങള്‍ മനസിലുണ്ടായാൽ
കുന്ദലഹള്ളി കേരളസമാജം വനിതാദിനം ആഘോഷിച്ചു
കുന്ദലഹള്ളി കേരളസമാജം ദേശീയ വനിതാദിനം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. സമാജത്തിൻ്റെ വനിതാവിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ സെക്രട്ടറി ഹിത വേണുഗോപാൽ, അംഗപരിമിതരുടെ സംഘടനയായ ERG യുടെ സ്ഥാപകയും അതിലെ പ്രധാനപ്രവർത്തകയുമായ പ്രിയങ്ക അഗർവാൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും സ്ത്രീസമത്വ വിഷയങ്ങളിലും സജീവമായി ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഹിത ശ്രദ്ധേയമായ ചില പരിഭാഷകൾ മലയാളത്തിലേക്ക് നടത്തിയിട്ടുണ്ട്. തനിക്കുള്ള കാഴ്ചപരിമിതിയെ മറികടന്ന്