പ്രശസ്ത നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വെച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ഞായറാഴ്ച രാവിലെ അന്തരിച്ച സുവർണ്ണലതയുടെ സംസ്കാര ചടങ്ങുകൾ അന്നുതന്നെ ബംഗളൂരുവിൽ നടന്നു. പ്രകാശ് രാജിൻ്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സുവർണ്ണലത. അവരുടെ വിയോഗത്തിൽ സിനിമാരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.