ഗണ്ടിപേട്ടയിലുള്ള അനിരുദ്ധ് റെഡ്ഡി എംഎല്‍എയുടെ ഫാം ഹൗസില്‍ 10 പാര്‍ട്ടി എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിർപ്പാണ് എംഎൽഎമാരുടെ രഹസ്യയോഗത്തിനു പിന്നിലെന്ന് റിപ്പോർട്ട്.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് പുത്തൻ രാഷ്ട്രീയ സംഭവവികാസം.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു. എംഎൽഎമാരുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കമാൻഡിൻ്റെ നിർദേശം ലഭിച്ചു.

എംഎൽഎമാരായ ഭൂപതി റെഡ്ഡി, നയ്‌നി രാജേന്ദ്ര റെഡ്ഡി, മുരളി നായ്ക്, യെന്നം ശ്രീനിവാസ റെഡ്ഡി, കുച്ചകുള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, കുച്ചകുള രാജേഷ് റെഡ്ഡി ലക്ഷ്മികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത് വിഷയത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടിയന്തരമായി ഇടപെട്ടു.

ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും എംഎൽഎമാരോട് നല്ല ബന്ധം പുലർത്തണമെന്ന് രേവന്ത് റെഡ്ഡി നിർദേശിച്ചു എംഎൽഎമാരുടെ നിർദേശങ്ങൾ കേൾക്കാനും അതിന് മുൻഗണന നിർണയിക്കാനും മന്ത്രിമാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts