ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് പിടിയിൽ. ഡൽഹിയിൽ പുൽ പ്രഹ്ലദപൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന പൂനത്തിനെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് സുരേഷ് പൂനത്തിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇരുവരുടെയും ഒന്നര വയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. യുവതിയുടെ നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ പോലീസെത്തി കതക് തകർത്താണ് വീടിനുള്ളിൽ കയറിയത്. പൂനത്തിന്റെ മൃതദേഹത്തിന് സമീപം പോലീസ് ഗ്യാസ് സിലിണ്ടർ കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.