ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഉറിയിൽ ഏപ്രിൽ 23-ന് നടന്ന സൈനിക നടപടിയിലാണ് ഭീകരരെ സൈന്യം തുരത്തിയത്. പഹല്‍ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 29 വിനോദ സഞ്ചാരികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് സൈന്യം സുരക്ഷാ ശക്തമാക്കിയത്.

3 ഭീകരർ ഉറിയിലെ സർജീവൻ വഴി ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചു. സൈന്യവും ഭീകരവാദികളും തമ്മിൽ ശക്തമായ വെടിവയ്പ്പ് നടന്നു. തുടർന്ന് രണ്ട് ഭീകരരെ സൈന്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും കണ്ടെടുത്തു. സൈനിക നടപടി ഇപ്പോഴും തുടരുകയാണെന്ന് ചിനാർ കോർപ്‌സ് അറിയിച്ചു.

Related Posts