വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. മുതിർന്ന നേതാക്കളായ പി.വെങ്കട്ടരമണൻ, ആധവ് അർജുന, എൻ.ആനന്ദ്, ആർ.അരുൺരാജ്, സി.ടി.ആർ.നിർമൽകുമാർ, കെ.എ.സെങ്കോട്ടയ്യൻ എന്നിവർ മത്സരിക്കും.
മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും സ്ഥാനാർഥികളാണ്. തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന് വിജയ് പറഞ്ഞു.