ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി
ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. ഏപ്രിൽ 9ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും സർവീസ് ക്രമീകരിച്ചിട്ടുണ്ട്. . കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, സുൽത്താൻബത്തേരി, കോഴിക്കോട്, തൃശൂർ, പാല, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു സർവീസുണ്ടാകും. പുറമെ തിരക്കിനനുസൃതമായി കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
കേരള സമാജം ദൂരവാണിനഗർ നോർക്ക കെയർ പ്ലസ് ബോധവൽക്കരണ/എൻറോൾമെൻറ് ക്യാമ്പ് നടത്തി
കേരളസമാജം ദൂരവാണിനഗർ (രജി) കേരള സർക്കാർ പ്രവാസികൾക്കായി നോർക്ക കെയർ പ്ലസ് എന്ന സമഗ്ര ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണവും എൻറോൾമെന്റ് ക്യാമ്പും സംഘടിപ്പിച്ചു. 80 വയസ്സു വരെയുള്ളവർക്ക് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് സ്കീമിൻ്റെ വിവിധ വശങ്ങൾ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ വിശദീകരിച്ചു. സ്വകാര്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം താരതമ്യപ്പെടുത്തിയാൽ വളരെ
വേടൻ്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അമ്പലക്കമ്മറ്റി; പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി
വേടൻ്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രസംഘാടകര്‍ റാപ്പര്‍ വേടൻ്റെ പാട്ട് വിലക്കി. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റാപ്പർ വേടൻ്റെ പാട്ടും അരങ്ങേറിയുന്നു. എന്നാല്‍ വേടന്‍ പാടിക്കൊണ്ടിരിക്കെ സംഘാടകരില്‍ ചിലര്‍ സ്റ്റേജില്‍ കയറിവന്ന് പരിപാടി തടുക്കുകയായിരുന്നു. ഈ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു ക്ഷേത്രസംഘാടകരുടെ വാദം. പാട്ട് പാടിക്കൊണ്ടിരിക്കെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് വേടൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സ്ത്രീകൾക്കും വിദ്യാർഥികൾക്കും വമ്പൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി
തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന പത്രിക മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. നിലവിലെ സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സ്റ്റാലിൻ, ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങളെ മുൻകൂട്ടി കണ്ട് സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ
തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് സ്ഥാനാർഥികൾക്കായി അദ്ദേഹം പ്രചാരണം നടത്തും. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ബിജെപി ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തുന്നുണ്ട്. കേന്ദ്രമന്ത്രി അമിത്ഷാ 31ന് തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.
സർക്കാരിൻ്റെ എല്ലാ പദ്ധതികളിലും മുൻഗണന സ്ത്രീകൾക്ക്: പ്രധാനമന്ത്രി
രാജ്യത്തെ സ്ത്രീകളുടെ സംരക്ഷണത്തിന് ബിജെപി മാത്രമാണുള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പു നല്‍കി. ബിജെപി എന്നും മഹിളകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക മേഖലയില്‍, ആരോഗ്യ മേഖലയില്‍, ഭവനം ഉറപ്പാക്കുന്നതില്‍ എല്ലാം ഈ ശ്രദ്ധയുണ്ട്. കേന്ദ്ര സര്‍ക്കാരിൻ്റെ എല്ലാ പദ്ധതികളിലും മുന്‍ഗണന സ്ത്രീകള്‍ക്കാണ് നല്‍കുന്നത്. നിയമസഭകളിലും പാര്‍ലമെന്റിലും അര്‍ഹമായ പങ്കാളിത്തം നല്‍കാന്‍ നാരിശക്തി വന്ദന്‍ അഭിയാന്‍ നിയമം പാസാക്കി. എന്നാല്‍ കോണ്‍ഗ്രസിൻ്റെ പാലക്കാട്ടെ നേതാക്കളില്‍
മണിപ്പുരിൽ വീണ്ടും സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു
മണിപ്പുരിൽ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്‍റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മണിപ്പുരിലെ ചുരാചന്ദ്പുരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മേഖലയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെ വെടിവെപ്പ് നടത്തിയ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. 32കാരനായ ആകാശാണ് അറസ്റ്റിലായത്. ഇയാൾ ലോറൻസ് ബിഷ്‍ണോയ് യുടെ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. രാജസ്ഥാനിലെ പോലീസ് എൻകൗണ്ടറിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. എൻകൗണ്ടറിൽ ആകാശിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാധുവാലി ചെക്പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പഞ്ചാബിൽനിന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ സഞ്ചരിക്കുമ്പോൾ പോലീസ് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പോലീസിന് നേരെ ഇയാൾ മൂന്ന് റൗണ്ട്
കെ എൻ എസ് എസ് 44മത് കരയോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കെ എൻ എസ് എസിൻ്റെ 44 മത് കരയോഗമായ അർക്കെരെ കരയോഗം ബന്നേർഗട്ട റോഡിലുള്ള ഫറ്റൂഷ് മൾട്ടി ക്യൂസിന് റെസ്റ്റോറൻ്റ ഹാളിൽ വെച്ച് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ജക്കൂർ കരയോഗം ബോർഡ് ഡയറക്ടർ കേശവ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മഹേഷ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ടി വി നാരായണൻ കെ എൻ
മാറാത്തത് ഇനി മാറും, കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി
കേരളത്തിൽ ടീം എൻഡിഎ, സർക്കാർ ഉണ്ടാക്കുന്ന മത്സരത്തിൽ മൈതാനത്തിൽ ഇറങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങൾ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം പാലക്കാട്ട് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. കൽപാത്തി ക്ഷേത്രത്തിനു പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു. ശ്രീനാരായണ