യാദ്ഗിർ ജില്ലയിലെ നഗനൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ താണുപോയതായിരിക്കാമെന്ന് പോലീസ് അറിയിച്ചു. ബസമ്മ (11), ഹനുമേഷ് (ഏഴ്), കിരൺ(6), ശരത് എന്നിവരാണ് മരിച്ചത്.
അവധിക്കാലമായതിനാൽ ബസമ്മ കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു. ബന്ധുവീട്ടിലെ കുട്ടികളേയുംകൂട്ടി ബസമ്മ കുളത്തിൽ കുളിക്കാൻ ചെന്നപ്പോഴായിരുന്നു അപകടം. സംഭവത്തിൽ കെമ്പാവി പോലീസ് കേസെടുത്തു.

Related Posts