സമന്വയ പീനിയ സ്ഥാനീയ സമിതി മാതൃസമിതി രൂപീകരിച്ചു
സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതി മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു ജയശ്രീ (രക്ഷാധികാരി), കുക്കു പരമേശ്വരൻ (പ്രസിഡണ്ട്), അനിത (വൈസ് പ്രസിഡണ്ട്), രജിത (സെക്രട്ടറി), മഞ്ജുഷ (ജോയിൻറ് സെക്രട്ടറി), വീണ (ട്രഷറർ), ഗായത്രി (ജോയിൻറ് ട്രഷറർ),ഗ്രീഷ്മ, സരിത (ഓർഗ നൈസിങ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും
ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇന്ന് പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ 55 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. പറവൂരിൽ വി.ഡി. സതീശൻ, ഹരിപ്പാട് രമേശ് ചെന്നിത്തല, വട്ടിയൂർക്കാവ് കെ. മുരളീധരൻ, മണലൂർ ടി.എൻ. പ്രതാപൻ, പുതുപ്പള്ളി ചാണ്ടി ഉമ്മൻ, പാലക്കാട് രമേശ് പിഷാരടി, തൃത്താല വി.ടി. ബൽറാം, ചിറയിൻകീഴ് രമ്യ ഹരിദാസ്, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ, മൂവാറ്റുപുഴ മാത്യു
ബംഗളൂരു മലയാളി ഫോറം വനിതാ വിഭാഗം ഭാരവാഹികൾ
ബംഗളൂരു മലയാളി ഫോറം ലേഡീസ് വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജെസ്സി ഷിബു.(ചെയർപേഴ്സൺ), ഡോ.മിനി ജോൺ(വൈസ് ചെയർപേഴ്സൺ), കൺവീനർ (ജയ രവി), സൽമ ബഷീർ(ജോയിന്റ് കൺവീനർ), വസുന്തര സന്തോഷ്(കോഡിനേറ്റർ), ജോയിന്റ് കോഡിനേറ്റർ ഡോ.രാജലക്ഷ്മി എന്നിവരാണ് പുതിയ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ഓമന ജേക്കബ്, ഡോ.ബീന പ്രവീൺ, നീരാ സെബാസ്റ്റ്യൻ, മീര ജോർജ്, ഷൈനി വർഗീസ്, അയറിൻ ആൻ്റണി, സിന്ധു ശിവകുമാർ, വെറോണിക്ക ഷാജി, രതി ഷാജി, ഷാന്റി ചാക്കോ, ജോമോൾ ആന്റോ, ജോയ്സി
കണ്ണൂർ വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ; പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വൈകിട്ട് നാലോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് സിപിഎം പ്രവർത്തകർ വന്‍ സ്വീകരണമാണ് നൽകിയത്. തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലേക്കെത്തുന്നത്. വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ നടന്നു. വരും ദിവസങ്ങളിൽ പ്രചരണവുമായി മുഖ്യമന്ത്രി മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം. ധർമ്മടം മണ്ഡലത്ത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്
ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. ആലപ്പുഴ കലക്ടറായും തെരഞ്ഞെടുപ്പ് ഓഫീസറായും കെ. ഇമ്പശേഖര്‍ ഐഎസിനെ നിയമിച്ചു. കോഴിക്കോട് പോലീസ് ജില്ല മേധാവിയായി നാരായണന് ഐപിഎസ് നെയും, തൃശൂര്‍ റേഞ്ച് ഡിഐജിയായി തോംസണ്‍ ജോസ് ഐപിഎസ് നെയും മാറ്റാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷന്.
ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി. ഇറാന്റെ നയതന്ത്ര ചർച്ചകളിലും ആണവ പദ്ധതികളിലും നിർണായക പങ്കുവഹിച്ചിരുന്ന മുതിർന്ന നേതാവാണ് അലി ലാരിജാനി. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള തന്ത്രപ്രധാനമായ കെട്ടിടത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയ്യുടെ വിശ്വസ്തനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലാരിജാനിയുടെ
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചവർ ആരെല്ലാമാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജനമായ സ്ഥലത്ത് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു,
നൈജീരിയയിൽ ചാവേറാക്രമണം: 23 പേർ കൊല്ലപ്പെട്ടു
നൈജീരിയയിലുണ്ടായ ചാവേറാക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലാണ് ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണെന്നും നഗരത്തിലെ ആശുപത്രികളിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രി ഒരു സൈനിക പോസ്റ്റിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഒന്നിലധികം ചാവേർ ബോംബർമാരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചു. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ്
റീൽ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ യുവാവ് സ്വയം വെടിവച്ചു മരിച്ചു; സംഭവം ഡൽഹിയിലെ ദല്ലുപുരയിൽ
ഡൽഹിയിൽ റീൽ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ യുവാവ് വെടിവച്ചു മരിച്ചു. പവൻ എന്ന യുവാവാണ് മരിച്ചത്. ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം. തോക്ക് ലോക്ക് ചെയ്തു എന്ന് കരുതി നെഞ്ചോട് ചേർത്ത് പിടിക്കുകയായിരുന്നു പവൻ. എന്നാൽ ലോക്ക് ആവാതിരുന്ന തോക്കിൽ നിന്ന് വെടിയുണ്ട പവന്റെ നെഞ്ചിലേക്ക് തുളച്ചു കയറി. പവന്റെ സുഹൃത്താണ് വീഡിയോ പകർത്തിയത്. റീൽ ചിത്രീകരണത്തിന് പവന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്. പവനോട് വെടി വയ്ക്കരുതെന്ന് സുഹൃത്ത് പറയുന്നത്
പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച ഗവ. ഡോക്ടർ അറസ്റ്റിൽ
പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടർ ഓം പ്രകാശ് (44) ആണ് അറസ്റ്റിലായത്. സര്‍വകലാശാലാ അധികൃതരുമായി തനിക്ക് സ്വാധീനം ഉണ്ടെന്നും അതുപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 22 വയസുകാരിയായ വിദ്യാർഥിനിയെ ഇയാൾ സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.