ഹരിയാനയിൽ രണ്ട് വയസുകാരിയുമായി പിതാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു
രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ സ്കൂൾ ഉടമയായ രാഹുൽ വിജയ്രാൻ (35) ആണ് രണ്ട് വയസുള്ള മകൾ വാമികയുമായി ഫ്ലാറ്റിന്റെ 23 ആം നിലയിൽ നിന്നും ചാടിയത്. ഡൽഹിയിലെ നങ്ലോയ് സ്വദേശിയായ രാഹുൽ രണ്ട് മാസമായി റെസിഡൻഷ്യൽ സൊസൈറ്റിയിലെ ടവർ ഒമ്പതിലാണ് താമസിച്ചിരുന്നതെങ്കിലും ടവർ അഞ്ചിൽ നിന്നാണ് ചാടിയത്. ഭാര്യ നീതു ദാഹിയ വീട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ രാഹുൽ
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി വ്യാഴാഴ്ച
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മേയ് പത്തിന് പുലര്‍ച്ചെ 4.15 ഓടെയാണ് ഡോ. വന്ദന ദാസിന് (23) ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കായെത്തിച്ചയാളുടെ കുത്തേറ്റത്.
മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിൻ്റെ ബീജം സൂക്ഷിക്കാൻ ഭാര്യയ്ക്ക് ഹൈക്കോടതിയുടെ അനുമതി
മസ്തിഷ്ക മരണം സംഭവിച്ചതും വെൻ്റിലേറ്റർ സഹായത്തോടെ കഴിയുന്നതുമായ ഒരു വ്യക്തിയുടെ ബീജം വേർതിരിച്ചെടുക്കാനും ക്രയോപ്രൊസർവ് ചെയ്യാനും കേരള ഹൈക്കോടതി അനുമതി നൽകി. ഭാവിയിൽ ഭർത്താവിൻ്റെതായി ഒരു കുഞ്ഞ് പിറക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ഭാര്യ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹൈക്കോടതി അനുമതി. ചിക്കൻപോക്സ് അണുബാധയെ തുടർന്ന് ഹർജിക്കാരിയുടെ ഭർത്താവിന് സെറിബ്രൽ വെനസ് ത്രോംബോസിസ് ബാധിക്കുകയും, ആശുപത്രിയിൽ വെൻ്റിലേറ്റർ സഹായത്തിലായിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചതിനെ തുടർന്നുമാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് എം.ബി.
ഐ.കെ.എം.സി.സി ബംഗളുരു കെ.ആർ. പുരം ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മാനവികതയുടെയും ഉൾക്കൊള്ളലിൻ്റെയും വലിയ സന്ദേശം ഉയർത്തിപ്പിടിച്ച് ഓൾ ഇന്ത്യ കെ.എം.സി.സി. കെ.ആർ. പുരം ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം നടന്നു. കെ.ആർ. പുരം സാത്താർ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സംഘടന പ്രതിനിധികളും പങ്കെടുത്തു. എ.ഐ.കെ.എം.സി.സി. ബംഗളൂരു പ്രസിഡണ്ട് ഉസ്മാൻ ടി. സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പരേതനായ അബൂബക്കർ സിദ്ദീഖിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അനുസ്മരണ പ്രഭാഷണവും നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് കെ.ആർ.പുരം ചടങ്ങിൽ
ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വർഗീസ് ജോർജ് ട്വന്റി 20 സ്ഥാനാര്‍ഥി
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വർഗീസ് ജോർജ് ട്വന്റി 20 സ്ഥാനാര്‍ഥിയാകും. കൊടുങ്ങല്ലൂരിലാണ് വർഗീസ് ജോർജ് മത്സരിക്കുക. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ടാണ്. 2021ല്‍ ആണ് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 അംഗത്വമെടുത്തത്. നേരത്തെ ട്വന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുട്ടികൾക്കൊപ്പം ഉറങ്ങുകയായിരുന്ന മരുമകളെ വെട്ടിക്കൊലപ്പെടുത്തി അമ്മായിയമ്മ
കലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായിൽ ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. കരുളായി കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ ബാബുവിൻ്റെ ഭാര്യ തൊണ്ണത്ത് രജിലയെ (28)യാണ് ഭർത്താവിൻ്റെ അമ്മ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് സുനിൽബാബു ജോലിക്ക് പോയതിന് പിന്നാലെ കുട്ടികൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രജില. ചായ കിട്ടാതായതോടെ ശാന്ത വാക്കത്തിയുമായി ഓടിയെത്തി വാതിൽ തള്ളിത്തുറന്ന് പിഞ്ചുമക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രജിലയെ വെട്ടുകയായിരുന്നു. ചോര ചീറ്റുന്ന ശരീരവുമായി രജില ഓടാൻ ശ്രമിച്ചെങ്കിലും വാതിൽക്കൽ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. ഇന്ന് രാവിലെ രണ്ടാം നിലയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. വളരെപ്പെട്ടെന്നുതന്നെ ഇവിടെയുണ്ടായിരുന്ന അമ്പതോളം രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാൽ ആർക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ല എന്നാണ് വിവരം. ഐസിയുവിലെ എല്ലാ ബെഡ്ഡിലും രോഗികളുണ്ടായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.
തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും
തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ ആന്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും. കേസിൽ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവ് ശിക്ഷിച്ചിരുന്നു. 1990 ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. ശിക്ഷ മരവിപ്പിക്കണമെന്നും ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്റണി
കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം; 400 മരണം
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ് ആക്രമണമുണ്ടായത്.അതേസമയം ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയൻസ് കൊല്ലപ്പെട്ടുവെന്ന അഫ്ഗാൻ്റെ വാദം അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ്
പുരോഗമന കലാ സാഹിത്യ സംഘം സെമിനാർ മാർച്ച് 22ന്
പുരോഗമന കലാ സാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിക്കുന്ന സെമിനാർ മാർച്ച് 22ന് ഉച്ചയ്ക്ക് 2 മണിക്ക് പീനിയ എൻടിടിഎഫ് സർക്കിളിലെ നെസ്റ്റ് ഇൻ ഹാളിൽ നടക്കും.‘പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ എം എം സചീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പാട്ടരങ്ങ്, നാടൻ കലാവതരണം എന്നിവ ഉണ്ടായിരിക്കും. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.