ഇറാൻ്റെ ആക്രമണം ശക്തമായതോടെ യുഎഇ വ്യോമപാത താത്കാലികമായി അടച്ചു
പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഇന്നലെ ഡ്രോൺ ആക്രമണമുണ്ടായി. ഈജിപ്ത് വിദേശകാര്യ മന്ത്രി സമാധാന ചർച്ചകൾക്കായി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയാറാണെന്നും റഷ്യ പ്രഖ്യാപിച്ചു. അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കീഴടങ്ങാൻ തയാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ
ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. ഹോർമൂസ് വിഷയത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങൾ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. ഇത് ട്രംപിന് കനത്ത തിരിച്ചടിയായി. നാറ്റോ അംഗരാജ്യങ്ങളെ ഇറാനെതിരായ പോരാട്ടത്തിൽ ഉൾപ്പെടുത്താനിരുന്ന ട്രംപിൻ്റെ നീക്കം. യുദ്ധത്തിൽ ഭാഗമാകില്ലെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. കെയ്ർ സ്റ്റാർമറിൻ്റെ നിലപാടിൽ ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തി. ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന്
സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും
സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കമുള്ളവരെ തിരിച്ചെടുക്കാൻ ധാരണയായത്. ഇന്ന് ചോദ്യോത്തരവേള കഴിഞ്ഞയുടൻ ഇതിനായുള്ല പ്രമേയം ലോക്സഭ പരിഗണിക്കും. ബഡ്‌ജറ്റ് സമ്മേളനത്തിൻ്റെ ആദ്യപാദത്തിലാണ് സഭയിൽ പ്രതിഷേധിച്ചതിന് 8 എം.പിമാരെ സസ്പെൻഡ് ചെയ്തത്. പേപ്പർ ചുരുട്ടി എറിയില്ല, നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കില്ല, ഉദ്യോഗസ്ഥരുടെ കസേരകളിൽ കയറില്ല, സഭയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തില്ല
ബെംഗളുരു നഗരത്തിലെ ഹോസ്റ്റലിൽ മലയാളി യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി അറസ്റ്റിൽ
കോട്ടയം സ്വദേശിയായ യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി മനു ശർമ (39)യെ അറസ്റ്റ് ചെയ്തു. ബെംഗളുരു നഗരത്തിലെ യൂത്ത് ഹോസ്റ്റലിൽ ആണ് സംഭവം. 28 വയസ്സുകാരിയുടെ പരാതിയിൽ ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസമായി മനു യുവതിയെ ശല്യം ചെയ്യുകയും അസഭ്യം പറയുകയുമായും ചെയ്തിരുന്നു. ഹോസ്‌റ്റലിലെ ഗെയിംസ് മുറിയിൽ കഴിഞ്ഞ ദിവസം സ്‌നൂക്കർ സ്റ്റിക്കുകളും ബോളുകളും യുവതിക്കു
എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം
ഉത്തര കന്നഡയിലെ ഹദഗേരിയിൽ അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം. ഹദഗേരി സ്വദേശി സുബ്രഹ്മണ്യ മഞ്ജുനാഥ് ആണ് മരിച്ചത്. സ്ഥലത്തെ എസ്റ്റേറ്റ് ഉടമ കുരങ്ങിനു നേരെ വെടിയുതിർത്തപ്പോൾ അബദ്ധത്തിൽ സുബഹ്മണ്യയുടെ നെഞ്ചിൽ വെടി ഏൽക്കുകയായിരുന്നു. പൊലീസ് കേസടുത്തു അന്വേഷണം ആരംഭിച്ചു.
നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള നാലാമത്തെ ട്രെയിനും എത്തി; മേയ് അവസാനത്തോടെ തുറക്കാൻ പദ്ധതി
നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) നാലാമത്തെ ട്രെയിൻ കഴിഞ്ഞ ദിവസം എത്തി. ഭാരത് എർത്ത് മുവേഴ്സ‌് ലിമിറ്റഡ് (ബിഇഎംഎൽ) നിർമിച്ച ട്രെയിനാണ് കൊത്തന്നൂരിലെ ഡിപ്പോയിൽ എത്തിച്ചത്. നാലാമത്തെ ട്രെയിൻകൂടി എത്തിയതോടെ കലേന അഗ്രഹാര മുതൽ തവരക്കെരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാത മേയ് അവസാനത്തോടെ തുറക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) പദ്ധതിയിടുന്നു. ട്രെയിൻ ഉടൻ തന്നെ സാങ്കേതിക പരിശോധനകൾക്കും പരീക്ഷണ
ബോബി ചെമ്മണ്ണൂരിന് വിധാൻ സൗധയിൽ സ്വീകരണം നൽകി
വ്യവസായിയായ ബോബി ചെമ്മണ്ണൂരിന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിൻ്റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ സ്വീകരണം നൽകി. ബോബി ചെമ്മണ്ണൂരിൻ്റെ വിവിധ മേഖലകളിലുള്ളപ്രവർത്തനങ്ങളെ മുൻനിർത്തിയായിരുന്നു സ്വീകരണം. നിയമസഭാ പ്രതിപക്ഷനേതാവ് ആർ. അശോക്, കൃഷിമന്ത്രി എൻ. ചലുവരായസ്വാമി, പൊന്നണ്ണ എം.എൽ.എ., അഡ്വ. ഇല്യാസ്, കെ.പി.സി.സി. മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ പിതാവ് മുങ്ങിമരിച്ചു
കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പില്‍ വീട്ടില്‍ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുളള കുട്ടിയെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടര്‍ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വടക്കാഞ്ചേരിയില്‍ നിന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വിഷ്ണുവിൻ്റെ മൃതദേഹം പുറത്തെടുത്തത്.
മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര മരങ്ങാട്ട് മുരളിയുടെ മകൻ അഭിലാഷ് (28)ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ ബംഗാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയായി പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാട്ടിലേക്ക് പുറപ്പെട്ട അഭിലാഷ് രാത്രി വീട്ടുകാരുമായി സംസാരിച്ചിരുന്നു. ട്രെയിനിൽ നിന്നും അബദ്ധത്തിൽ വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം..പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
എറണാകുളത്ത് മധ്യവയസ്‌കൻ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
എറണാകുളത്ത് മധ്യവയസ്‌കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസ് കിലുക്കനാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവത്തിനുശേഷം അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കാളാമ്പറമ്പൻ വീട്ടിൽ പോളിയെ കസ്‌റ്റഡിയിലെടുത്തു. പോളിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബിഎസ്എഫിൽ നിന്ന് വിരമിച്ച ഇയാൾ ബാങ്കിൻ്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്. ഈ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. പോളിയുടെ അച്ഛൻ്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ