കോട്ടയം സ്വദേശിയായ യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി മനു ശർമ (39)യെ അറസ്റ്റ് ചെയ്തു. ബെംഗളുരു നഗരത്തിലെ യൂത്ത് ഹോസ്റ്റ‌ലിൽ ആണ് സംഭവം. 28 വയസ്സുകാരിയുടെ പരാതിയിൽ ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസമായി മനു യുവതിയെ ശല്യം ചെയ്യുകയും അസഭ്യം പറയുകയുമായും ചെയ്തിരുന്നു. ഹോസ്‌റ്റലിലെ ഗെയിംസ് മുറിയിൽ കഴിഞ്ഞ ദിവസം സ്‌നൂക്കർ സ്റ്റിക്കുകളും ബോളുകളും യുവതിക്കു നേരെ എറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകിയത്.

Related Posts