പാലായില്‍ ജോസ് കെ മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ ജോസ് കെ മാണിയെ തന്നെ എൽ ഡി എഫ് രംഗത്തിറങ്ങും. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കേരള കോൺഗ്രസും. പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി തമന്നയാണ് മാണി സി കാപ്പന് എതിരെ മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ചത്, കെഎം മാണിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. ഫോസ്‌ബുക്ക് പോസ്റ്റിലൂടെ വോട്ടഭ്യർന്നനെ
ആതിര സുരേഷിന് കല ബംഗളൂരുവിൻ്റെ ആദരം
ബാംഗ്ലൂരിലെ വിവിധ മലയാളി സംഘടനകൾ നടത്തിയ നാടക മത്സരങ്ങളിൽ 3 തവണ മികച്ച നടിയും 2 തവണ മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ട ആതിര സുരേഷിനെ കലാ ബാംഗ്‌ളൂരിൻ്റെ വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ആദരിച്ചു. റിട്ടയേർഡ് ഇന്ത്യൻ ആർമി നഴ്സിംഗ് ഓഫിസർ മേജർ രഞ്ജിനി.കെ.പൊന്നാടയണിയിച്ചു. കല ബംഗളൂരു സെക്രട്ടറി ഫിലിപ് കെ ജോർജ് ഫലകം നൽകി.
ട്വന്റി-20 മൂന്ന് മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; അഖിൽ മാരാർ തിരുവമ്പാടിയിൽ
എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകന് അഖിൽ മാരാരും തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സന്ദീപ് ഉണ്ണികൃഷ്ണന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഭാരതത്തിൻ്റെ സുരക്ഷയ്ക്കായി ജീവത്യാഗം ചെയ്ത ധീര സൈനികൻ സ്വർഗ്ഗീയ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ നാല്പത്തി ഒൻപതാമത് ജന്മദിനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം രാമമൂർത്തിനഗർ കാര്യകർത്താക്കൾ ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു. രാമമൂർത്തിനഗർ സർക്കിളിലുള്ള സന്ദീപ് ഉണ്ണികൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂർവ്വസൈനികരായ കൃഷ്ണകുമാർ കടമ്പൂർ, നടരാജൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ സംസാരിച്ചു.
നാരങ്ങാ വെള്ളത്തിനും ഗ്യാസ് ക്രൈസിസ് ചാർജ്; സംഭവം ബെംഗളൂരുവിൽ
എൽ.പി.ജി ക്ഷാമത്തിനിടെ ബെംഗളൂരുവിലെ ‘തിയോ കഫേ’ (Theo Cafe) ഉപഭോക്താവിൽ നിന്ന് “ഗ്യാസ് ക്രൈസിസ് ചാർജ്’ ഈടാക്കിയത് ചർച്ചയാകുന്നു. ബെംഗളൂരുവിലെ കഫേ നൽകിയ ബില്ലാണ് ഇപ്പോൾ ചർച്ചക്ക് കാരണമായിരിക്കുന്നത്. നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇങ്ങനെ തുക ഈടാക്കിയത് യുക്തിരഹിതമാണെന്നാണ് പ്രധാന വിമർശനം. രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം ഓർഡർ ചെയ്‌ത ഉപഭോക്താവിനാണ് കഫേ അഞ്ച് ശതമാനം അധിക തുക ‘ഗ്യാസ് ചാർജ് ഇനത്തിൽ ഈടാക്കിയത്. 17.01 രൂപയാണ് ഗ്യാസ് ചാർജ്
ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖർ നേമത്ത്; കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ 47 പേരടങ്ങുന്ന ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കും. മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവിലും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്. പൂഞ്ഞാറിൽ
മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ റിലീഫ് പ്രവർത്തനങ്ങൾ മാതൃകാപരം
കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂരിന് കീഴിൽ നടന്നു കൊണ്ടിരിക്കുന്ന റിലീഫ് പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃക ആണെന്ന് കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ രക്ഷാധികാരിയായ സി കെ നൗഷാദ് ബൊമ്മനഹള്ളി പറഞ്ഞു. ബൊമ്മനഹള്ളി ഏരിയ റമദാൻ ഈദ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലുമായി ഈ മാസത്തിൽ വിവിധ ഏരിയകളിലായി മൈനോറിറ്റി കൾച്ചറൽ സെന്ററിന് കീഴിൽ റിലീഫ് പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്. മൈനോരിറ്റി
എസ് കെ കെ എസ് കന്റോണ്മെൻറ് സോൺ വനിതാ ദിനം ആഘോഷിച്ചു
എസ് കെ കെ എസ് കന്റോണ്മെൻറ് ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. സോൺ ചെയർപേഴ്സൺ വീണാ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൺവീനർ ഇന്ദു സുരേന്ദ്രൻ, ഫിനാൻസ് കൺവീനർ ദുർഗ്ഗ ഗജേന്ദ്ര, അഡ്വൈസർമാരായ പ്രസന്നസേനൻ, അനിത ദാമോദരൻ സോണൽ വൈസ് ചെയർപേഴ്സൺ വിജയലക്ഷ്മി നായർ, എന്നിവർ സംസാരിച്ചു. സോണൽ ചെയർമാൻ സുധാകരൻ, കൺവീനർ ലതീഷ് കുമാർ, ഫിനാൻസ് കൺവീനർ മോഹൻ ടി ജെ, യൂത്ത് വിങ് ജോയിന്റ് കൺവീനർ
യുവതിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു
പൂനെയിൽ യുവതിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. പുനെ നഗരത്തിലെ ചക്കാൻ പ്രദേശത്ത് പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നത്. ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നായ്ക്കളെ അകറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എൻ.പ്രഭാകരന്
2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ.പ്രഭാകരന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.ഈ മാസം 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ഡോ.എ.എം.ഉണ്ണിക്കൃഷ്‌ണൻ, ഡോ.കെ.ജയകുമാർ, ഡോ.പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽനിന്നുള്ള ജൂറി അംഗങ്ങൾ. 24 ഇന്ത്യൻ ഭാഷകളിൽനിന്നായി തിരഞ്ഞെടുത്ത നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, എട്ട് കവിതാസമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി,