പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടർ ഓം പ്രകാശ് (44) ആണ് അറസ്റ്റിലായത്.
സര്‍വകലാശാലാ അധികൃതരുമായി തനിക്ക് സ്വാധീനം ഉണ്ടെന്നും അതുപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 22 വയസുകാരിയായ വിദ്യാർഥിനിയെ ഇയാൾ സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന് വിദ്യാർഥിനി ഊട്ടിയിലെ എഡബ്ല്യുപിഎസിൽ പരാതി നൽകി. തുടർന്ന് പ്രതിയെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇതേ രീതിയില്‍ മറ്റ് വിദ്യാർഥിനികളെയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.