മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വൈകിട്ട് നാലോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് സിപിഎം പ്രവർത്തകർ വന്‍ സ്വീകരണമാണ് നൽകിയത്. തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലേക്കെത്തുന്നത്. വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ നടന്നു.
വരും ദിവസങ്ങളിൽ പ്രചരണവുമായി മുഖ്യമന്ത്രി മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം. ധർമ്മടം മണ്ഡലത്ത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കുമെന്നാണ് വിവരം. പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുക.