കേരളസമാജം ദൂരവാണിനഗർ വനിതാദിനം ആഘോഷിച്ചു
കേരളസമാജം ദൂരവാണിനഗർ (രജി) വനിതാ വിഭാഗം അന്തർദ്ദേശീയ വനിതാദിനം ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ മാക്സ് വെൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ എ ആർ, കൃപാനിധി കോളേജ് അദ്ധ്യാപിക പ്രൊഫ: ആനി മാർട്ടിൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. രണ്ടു പേരും തങ്ങളുടെ ജീവിത വിജയങ്ങളുടെ നാൾ വഴികൾ നിരത്തി പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകേണ്ടതെങ്ങിനെയെന്ന് ഓർമിപ്പിച്ചു. ഫെയറി ഗയ്‌സൺ, സരസ്വതി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി സമാജം പ്രസിഡണ്ട് മുരളീധരൻ നായർ,
അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും
മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തുടരും. അബ്ദുറഹ്മാൻ രണ്ടത്താണി പാണക്കാടെത്തി അബ്ബാസ് ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും കണ്ടു. ഇതിനു പിന്നാലെയാണു ലീഗിൽ തുടരുമെന്നു അദ്ദേഹം പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് രണ്ടത്താണി പാണക്കാട് എത്തിയത്. ‘പാർട്ടിയോട് എല്ലാം പറഞ്ഞു ബാക്കി പാർട്ടി തീരുമാനിക്കട്ടെ. സാദിഖലി തങ്ങൾ ചേർത്ത് പിടിക്കും എന്ന് പറഞ്ഞു. മറ്റ് പാർട്ടികൾ സ്വാഗതം ചെയ്തതിൽ സന്തോഷം’ രണ്ടത്താണി പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ 25 ലക്ഷം ഉദ്യോഗസ്ഥർ
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു. കമ്മീഷന്റെ കണക്ക് പ്രകാരം കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ട്.. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണു വിന്യാസിക്കുന്നത്. 15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ, 8.5
മാണ്ഡ്യ രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ
മാണ്ഡ്യ രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ 22 വരെ ധർമ്മാരാം ക്രൈസ്റ്റ് സിബിഎസ്ഇ സ്കൂളി ലെ ചാവറ ഓഡിറ്റോറിയത്തിൽ : നടത്തും. വൈകിട്ട് 3.45നു ജപ മാല, കുരിശിൻ്റെ വഴി, 4.30നു കുർബാന.5.30ന് ആരംഭിക്കുന്ന വചനപ്രഘോഷണത്തിനും ആരാധനയ്ക്കും മുരിങ്ങൂർ ഡിവൈൻ റിട്രീ റ്റ് സെന്റർ ഡയറക്‌ടർ ഫാ.മാത്യു തടത്തിൽ, ഫാ.ഷിജോ നെറ്റിയാനിക്കൽ, ബ്രദർ. ജെയിംസട്ടി ചമ്പക്കുളം എന്നിവർ നേതൃത്വം നൽകും. സമാപനദിനമായ 22ന് ഉച്ചയ്ക്കു 2നു ഭിന്നശേഷിക്കാരായ കുട്ടികൾക്കും
ശിവമൊഗ്ഗ – ബെംഗളൂരു പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ മേയ് ഒന്നുമുതൽ 3 മാസത്തേക്കു റദ്ദാക്കി
ശിവമൊഗ്ഗ – ബെംഗളൂരു പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ മേയ് ഒന്നുമുതൽ 3 മാസത്തേക്കു റദ്ദാക്കി. പൈലറ്റുമാരുടെ അഭാവമാണ് സർവീസ് റദ്ദാക്കാൻ കാരണം. വർഷകാലം തുടങ്ങുന്നതിനാൽ റൂട്ടിൽ യാത്രക്കാർ കുറയുമെന്നും സർവീസ് റദ്ദാക്കുന്നത് ഏറെപ്പേരെ ബാധിക്കില്ലെന്നും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
പാചകവാതകക്ഷാമത്തെത്തുടർന്ന് ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കും: മന്ത്രി കെ.എച്ച്.മുനിയപ്പ
കർണാടകയിൽ പാചകവാതകക്ഷാമത്തെത്തുടർന്ന് ഹോട്ടൽ, റസ്റ്ററന്റുകൾ നേരിടുന്ന പ്രതിസന്ധി ഒരാഴ്‌ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 10,000-15,000 സിലിൻഡറുകൾ ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു. ഇതോടെ ഒരുപരിധിവരെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കാൻ നിലവിൽ 1000 സിലിൻഡർ പാചകവാതകം മാത്രമാണ് നീക്കിയിരിപ്പുള്ളതെന്നും അതിനാലാണ് വിതരണത്തെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധയിടങ്ങളിൽ ഈദ് ഗാഹ് നടക്കും
മസ്ജിദുർ റഹ്മ ഈദ് ഗാഹ് കോൾസ് പാർക്ക്കോൾസ് പാർക്ക് സഫീന ഗാർഡനിൽ മസ്ജിദുർ റഹ്മ ഈദ് ഗാഹിൽ കാലത്ത് 8:30 പെരുന്നാൾ നമസ്ക്കാരം നടക്കും. പ്രമുഖ ചിന്തകനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകും. സ്തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്6360 850 586 ബന്ധപ്പെടണം. നാഗർഭാവി നൈസ് മഹൽ ഈദ് ഗാഹ്നാഗർഭാവി നൈസ് മഹൽ ഈദ് ഗാഹ് കാലത്ത് 7:45 ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അംജദ്
സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായി ഇഷാൻ കിഷനെ നിയമിച്ചു
സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ താത്കാലിക ക്യാപ്റ്റനായി ഇഷാൻ കിഷനെ നിയമിച്ചു. അഭിഷേക് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് പരിക്ക് മൂലം എത്താൻ വൈകുമെന്ന സാഹചര്യത്തിലാണ് ഇഷാൻ കിഷനെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ സീസണിലെ തുടക്കത്തിലെ ഏതാനും മത്സരങ്ങൾക്ക് കമ്മിൻസ് ഉണ്ടാകില്ല എന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
പാർട്ടി പറഞ്ഞതു കൊണ്ടാണ് പോസ്റ്റർ അടിച്ചതും മുന്നൊരുക്കങ്ങൾ നടത്തിതും: ദീപ്‌തി മേരി വർഗീസ്
പാർട്ടി പറഞ്ഞതു കൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ അടിച്ചതെന്നും ദീപ്‌തി മേരി വർഗീസ്. തനിക്കെല്ലാം പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാം എന്ന് പറഞ്ഞത് കെപിസിസി അധ്യക്ഷനാണ്. കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ദീപ്‌തി പറഞ്ഞു. സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘സർവ്വം ദീപ്‌തം’ എന്ന ടാഗ് ലൈനോട് ആയിരുന്നു ദീപി പോസ്റ്റർ അടിച്ചുതുടങ്ങിയത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ പിന്നീട്
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത പദ്ധതിക്കായുള്ള തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ശബരി റെയിൽപ്പാത ഉടൻ യാഥാർത്ഥ്യമാകും. സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഗുണകരമാകും. ശബരി റെയിൽപ്പാതയ്ക്ക് ഭൂമി എറ്റെടുക്കലിനായി 1900 കോടി രൂപ(50 ശതമാനം) സംസ്ഥാന വിഹിതമായി നൽകാമെന്ന് കേരള സർക്കാർ അറിയിച്ചതോടെയാണ്