മാണ്ഡ്യ രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ 22 വരെ ധർമ്മാരാം ക്രൈസ്റ്റ് സിബിഎസ്ഇ സ്കൂ‌ളി ലെ ചാവറ ഓഡിറ്റോറിയത്തിൽ : നടത്തും. വൈകിട്ട് 3.45നു ജപ മാല, കുരിശിൻ്റെ വഴി, 4.30നു കുർബാന.
5.30ന് ആരംഭിക്കുന്ന വചനപ്രഘോഷണത്തിനും ആരാധനയ്ക്കും മുരിങ്ങൂർ ഡിവൈൻ റിട്രീ റ്റ് സെന്റർ ഡയറക്‌ടർ ഫാ.മാത്യു തടത്തിൽ, ഫാ.ഷിജോ നെറ്റിയാനിക്കൽ, ബ്രദർ. ജെയിംസട്ടി ചമ്പക്കുളം എന്നിവർ നേതൃത്വം നൽകും.

സമാപനദിനമായ 22ന് ഉച്ചയ്ക്കു 2നു ഭിന്നശേഷിക്കാരായ കുട്ടികൾക്കും രോഗികൾ ക്കുമായി രോഗശാന്തി ശുശ്രൂഷ, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. തുടർന്നു കുർബാനയ്ക്കു മണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർ മികത്വം വഹിക്കും. കൺവൻഷൻ ദിവസങ്ങളിൽ രാത്രി ജയനഗർ, ജയദേവ മെട്രോ ‌സ്റ്റേഷനുകളിലേക്കു സൗജന്യ യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9945670450.

Related Posts