മൂന്ന് ദിവസങ്ങളിലായി നടന്ന ബെംഗളൂരു ടെക് സമ്മിറ്റ് സമാപിച്ചു. ഇന്ത്യയെ 2047-ൽ വികസിതരാജ്യമാക്കി മാറ്റുന്നതിനുള്ള ഉത്തരവാദിത്വം ജനങ്ങൾ ഏറ്റെടുക്കണമെന്ന് ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല പറഞ്ഞു. ടെക് സമ്മിറ്റ് സമാപന ദിവസത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരോ പൗരനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ചുമതല ഏറ്റെടുക്കണം.

ബഹിരാകാശ വ്യവസായ രംഗത്ത് വളരെ അധികം വളർച്ചയുണ്ടാകുന്നുണ്ട്. രാജ്യത്ത് 300-ൽ പരം സ്റ്റാർട്ടപ്പുകൾ ബഹിരാകാശാമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു അടക്കം ഇന്ത്യയിലെ നഗരങ്ങളുടെ ബഹിരാകാശത്ത്നിന്നുള്ള ദൃശ്യങ്ങൾ ശുഭാംശു ശുക്ല ടെക് സമ്മിറ്റിൽ പ്രദർശിപ്പിച്ചു.

Related Posts