കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കും. ഇതോടെ തെരഞ്ഞെടുപ്പ് നടപടികളുടെ ആദ്യഘട്ടം പൂർത്തിയാവുകയാണ്.
ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്.