ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാല്‍ കണ്ടെത്തി. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷം ആണ് കാല്‍ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് കാലിൻ്റെ ഭാഗം കണ്ടെത്തിയത്.
അവയവഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷൻ്റെ കാല്‍ ആണെന്നും സംശയിക്കുന്നു.