രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുക്കാത്ത കാറിനായി അന്വേഷണം ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). കഴിഞ്ഞ ദിവസം വഴയിലയ്ക്കും പേരൂർക്കടയ്ക്കും ഇടയില്‍ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്നയാളുമായി വട്ടപ്പാറ എസ്യുടി ആശുപത്രിയില്‍ നിന്നുപോയ ആംബുലൻസിനാണ് കാർ വഴിതടസമുണ്ടാക്കിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എംവിഡി അന്വേഷണം തുടങ്ങിയത്.
തിരുവനന്തപുരം എസ്കെ ആശുപത്രിയിലേയ്ക്ക് ഡയാലിസിസിനായി രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ഏറെനേരം ഹോണടിച്ചിട്ടും കാർ വഴി നല്‍കിയില്ല. ഏറെനേരം മാർഗതടസമുണ്ടാക്കിയതിനു ശേഷമാണ് ആംബുലൻസിനെ പോകാൻ അനുവദിച്ചത്. എന്നാല്‍ ആംബുലൻസ് ഡ്രൈവർ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.