മുൻ മന്ത്രിയും കൊടുവള്ളി എംഎൽഎയുമായ ഡോ.എം.കെ.മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ പൊട്ടാസ്യം ലെവൽ അപകടകരമാം വിധം താഴ്ന്നു എന്നാണ് റിപ്പോർട്ട്.
പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്‌ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുളറ്റിനിൽ അറിയിച്ചു.