കർണാടകയിൽ പാചകവാതകക്ഷാമത്തെത്തുടർന്ന് ഹോട്ടൽ, റസ്റ്ററന്റുകൾ നേരിടുന്ന പ്രതിസന്ധി ഒരാഴ്‌ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 10,000-15,000 സിലിൻഡറുകൾ ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു. ഇതോടെ ഒരുപരിധിവരെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കാൻ നിലവിൽ 1000 സിലിൻഡർ പാചകവാതകം മാത്രമാണ് നീക്കിയിരിപ്പുള്ളതെന്നും അതിനാലാണ് വിതരണത്തെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Posts