വീണാ ജോർജിനെതിരായ പ്രതിഷേധം; കെഎസ്യു പ്രവർത്തകർ റിമാൻഡിൽ
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡണ്ട്എം.സി.അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, വി.വി.അക്ഷയ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തവരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച്
കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ തൊഴിൽമേള നാളെ; വിരമിച്ചവർക്കു പങ്കെടുക്കാം
കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ കീഴിലുള്ള എക്സ് സർവീസ്മെൻ വെൽഫെയർ സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ രാവിലെ 7ന് അൾസൂർ തടാകത്തിലെ എംഇജി സെന്ററിൽ നടത്തും. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ നിന്നു വിരമിച്ചവർക്കു മേളയിൽ പങ്കെടുക്കാം. റജിസ്ട്രേഷന് വെബ്സൈറ്റ്: esmhire.com ഫോൺ: 9666080818.
കെഎംസിസി ഇഫ്താർ സംഗമം മാർച്ച് ഒന്നിന്
ഓൾ ഇന്ത്യ കെഎംസിസി മൈസൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം മാർ ച്ച് ഒന്നിന് വൈകിട്ട് 4നു മൈസൂരു ബന്നിമണ്ഡപത്തിലെ പ്രസ്റ്റീജ് കൺവൻഷൻ സെന്ററിൽ നടത്തും. എസ്.വി.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 90483 78885, 98453 53579.
മൈസൂരു – വടകര സൂപ്പർഫാസ്‌റ്റ് ബസ് അടുത്ത ആഴ്‌ച മുതൽ
കേരള ആർടിസിയുടെ മൈസൂരു – വടകര സൂപ്പർ ഫാസ്‌റ്റ് ബസ് അടുത്ത ആഴ്‌ച സർവീസ് തുടങ്ങും. രാവിലെ 11.30നു മൈസൂരുവിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 5നു വടകരയി ലെത്തും. വടകരയിൽ നിന്നു പുലർച്ചെ 4.45നു പുറപ്പെട്ട് 10നു മൈസുരുവിലെത്തും നാദാപുരം, കുറ്റ്യാടി, തൊട്ടിൽപാലം, വെള്ളമുണ്ട, പനമരം, നടവയൽ, ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻ ഗുഡ് വഴിയാണു സർവീസ്. നിലവിൽ ബെംഗളൂരുവിൽ നിന്നു മൈസൂരു വഴി വടകരയിലേക്ക് ഓരോ സൂപ്പർഫാസ്‌റ്റ്, ഡിലക്സ് സർവീസുകളാണ്
6 മാസമുള്ള കുഞ്ഞിൻ്റെ വിരൽ അബദ്ധത്തിൽ മുറിച്ച് നഴ്‌സ്; മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു
ബെംഗളൂരു സ്വകാര്യ ആശുപത്രിയിൽ ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ 6 മാസം പ്രായമുള്ള കുട്ടിയുടെ കയ്യിലെ ചെറുവിരൽ നഴ്‌സ് അബദ്ധത്തിൽ മുറിച്ചു. ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപ്രതിയിലാണു സംഭവം. ഇന്ദിരാനഗർ സ്വദേശി വിജയ് കുമാറിൻ്റെ മകൻ ബാലകുമാറിൻ്റെ ഇടതുകയ്യിലെ വിരലാണ് അബദ്ധത്തിൽ മുറിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ പനിയും ചുമയുമായി ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. ഡിസ്‌ചാർജ് ചെയ്യുന്നതിനു മുൻപു നഴ്സസ് ഐവി ഡ്രിപ് മാറ്റുന്നതിനിടെയാണു വിരൽ മുറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ എമർജൻസി വാർഡിലെത്തിച്ചു
നമ്മ മെട്രോ പിങ്ക് ലൈനിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി ബി.എം.ആർ.സി.എൽ
നമ്മ മെട്രോയുടെ പുതിയപാതയായ പിങ്ക് ലൈനിലെ നിർമാണ പ്രവർത്തനങ്ങൾ ബി.എം.ആർ.സി.എൽ. എം.ഡി. ജെ. രവിശങ്കറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് പിങ്ക് ലൈൻ. വരുന്ന മേയിൽ ആണ് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് നേതൃത്വംനൽകുന്ന എൻജിനിയർമാർ, കരാറുകാർ തുടങ്ങിയവരുമായി ചർച്ച നടത്തുകയുംചെയ്‌തു. സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യംനൽകിയാണ് പിങ്ക് ലൈനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് എം.ഡി. വ്യക്തമാക്കി. 21.3 കിലോമീറ്ററിൽ തവരകരെ മുതൽ കാലേന അഗ്രഹാരം വരെയുള്ള 7.5
ചിക്പേട്ടിൽ വൻ തീപിടിത്തം; 32 കടകൾ കത്തിനശിച്ചു
ബാംഗളൂരിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്പേട്ടിൽ വൻ തീ പിടിത്തത്തെ തുടർന്നു 32 കടകൾ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായ ഉടനെതന്നെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ ദുരന്തം ഒഴിവായി. 4 അഗ്നിശമന യൂണിറ്റുകളെത്തി 6 മണിക്കുറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്. പ്രദേശ ത്ത് ഇടുങ്ങിയ വഴികളായതിനാൽ രക്ഷാപ്രവർത്തനം വൈകി. ഷോർട് സർക്കീറ്റാണു കാരണമെന്നാണു നിഗമനം. ഇന്നലെ ആയിരുന്നു തീപിടിത്തം. കുമ്പാർപേട്ടിൽ പ്ലാസ്‌റ്റിക് പൈപ്പുകളും മറ്റും സൂക്ഷിച്ച ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ആദ്യം
” ആരോഗ്യമന്ത്രിക്ക് മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയപാടവം”: കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ
ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ച് തകർത്തതെന്ന് അലോഷ്യസ് സേവ്യർ വിമർശിച്ചു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കെ.എസ്.യു പ്രവർത്തകരെ വ്യാജവാർത്തകൾ കൊണ്ട് കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും
പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18 ), ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടിൽ ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡ് എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെ രണ്ടുപേരെയും വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതി ഇ ഡി കണ്ടുകെട്ടി
അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് വസതി കണ്ടുകെട്ടിയത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍