ശബരിമല സ്വര്‍ണ്ണക്കൊളള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ജാമ്യം
ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. സ്വാഭാവിക ജാമ്യം രണ്ട് കേസുകളിലും ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയില്‍ മോചിതനാകും. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്. മുരാരി ബാബു, ശ്രീകുമാർ എന്നിവർക്ക് ശബരിമല സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പി.വി. അൻവർ; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും പി.വി. അൻവർ ബേപ്പൂര്‍ എംഎല്‍എയായി ജയിച്ചുവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.
സ്വർണ്ണക്കൊള്ള; സഭയിൽ പ്രതിപക്ഷ നിരയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്ക്പോര്; വിരട്ടാൻ വരരുതെന്ന് വി ശിവൻകുട്ടി
ശബരിമല സ്വർണ്ണ ക്കൊള്ളക്കേസിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ നിരയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്ക്പോര്. ഭരണപക്ഷത്തെ സ്വർണ്ണക്കൊള്ള സംഭവം പറഞ്ഞ് വിരട്ടാൻ വരരുതെന്ന് വി ശിവൻകുട്ടി പറഞ്ഞു. സ്വർണ്ണകള്ളന്മാർ പോയത് സോണിയയെ കാണാനാണെന്നും ശിവൻകുട്ടി പറഞ്ഞു. ‘നിയമസഭയിൽ പ്രതിഷേധിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തോട്ടെ, മന്ത്രിമാരെ വിരട്ടാൻ വരരുത്. ഭരണപക്ഷത്തെ വിരട്ടാൻ ശ്രമിക്കേണ്ട. ഞങ്ങൾ ഓട് പൊളിച്ച് ഇറങ്ങിയവരല്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വന്നവരാണ്. പ്രതിപക്ഷത്തെ നോക്കി പറഞ്ഞാൽ
കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു
കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയും, ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയുമായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണ്ണത്തിന്‍റെ വ്യാപാരം നടക്കുന്നത്. ഒരുവേളയിൽ സ്വർണ്ണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ്ണവില ഇടിയുന്നത്. യു.എസ് കേന്ദ്രബാങ്കിന്‍റെ തലപ്പത്ത് കെവിനെത്തിയാൽ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയാണ് ഇപ്പോഴുള്ള വിലയിടിവിന്‍റെ മറ്റൊരു കാരണം.
പാലക്കാട് ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 2 പേർക്ക് പരിക്ക്
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. വട്ടമ്പലത്താണ് സംഭവം. വട്ടമ്പലം ആശുപത്രിയിൽ നിന്ന് റഫീക്ക് ഭാര്യയോടൊപ്പം വീട്ടിലേക്ക് പോകും വഴി ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷാഹിദ (48) പരിക്കേറ്റ് ചികിത്സയിലാണ്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനാണ് റഫീക്ക്. മറ്റൊരു
ഡോ.സി.ജെ.റോയ് ജീവനൊടുക്കിയ സംഭവം; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ.റോയ് ജീവനൊടുക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണത്തിന് കാരണമായതെന്ന സി.ജെ. റോയിയുടെ സഹോദരന്റെ പരാതിയെകുറിച്ച് മുഖ്യമന്ത്രി അയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പ് പരിശോധനയ്ക്കിടെ റോയ് തോക്കെടുത്ത് സ്വയം വെടിവച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കത്തിൽ പറയുന്നു. റോയിയുടെ മരണത്തിൽ കേരളത്തിലെ ജനങ്ങളുടെ അഗാധമായ ദുഃഖം പങ്കുവയ്ക്കാനാണ് കത്തെന്നും മുഖ്യമന്ത്രി
കേന്ദ്ര ബഡ്‌ജറ്റിൽ ഇന്ന് പാർലമെൻ്റിൽ ചർച്ച; രാഹുലിന് മറുപടിയുമായി നിർമ്മല സീതാരാമൻ
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബജറ്റിനെതിരെ ആഗോള തലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അവഗണിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചത് എന്ന് വിമർശിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. ‘ബഹുമാനപൂർവ്വം പറയട്ടെ എന്ത് തിരുത്തലാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. സമ്പദ് വ്യവസ്ഥയും അതിൻ്റെ അടിസ്ഥാനവും രാജ്യത്ത് ശക്തമാണ്. ആഗോള അനിശ്ചിതത്വങ്ങൾ പല മേഖലയെയും ബാധിക്കുന്നു. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തുകൽ വ്യവസായങ്ങൾ, തുണിത്തരങ്ങൾ, വനിതാ
സഹപാഠികൾ ചേർന്ന് വിദ്യാർഥിയെ കുത്തിക്കൊന്നു
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ സഹപാഠികൾ ചേർന്ന് വിദ്യാർഥിയെ കുത്തിക്കൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അർഷാദ് (18) ആണ് കൊല്ലപ്പെട്ടത്. സഹപാഠികളായ രണ്ടുപേരാണ് കൃത്യം നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അർഷാദിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികളായ വിദ്യാർത്ഥികൾ ഒളിവിലാണ്. അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സി.ജെ. റോയ്യുടെ മരണം; ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്. 9 പേജുള്ള ആത്മഹത്യാ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നു. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീണ്ടും ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്. ആദായനികുതി ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം ബംഗുളൂരു വിട്ടുപോകരുതെന്ന് നിർദേശം നൽകി.കേസിൽ പ്രാഥമിക
സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കട്ടിളപ്പാളി കേസില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകാന്‍ കഴിയും.