ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബജറ്റിനെതിരെ ആഗോള തലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അവഗണിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചത് എന്ന് വിമർശിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. ‘ബഹുമാനപൂർവ്വം പറയട്ടെ എന്ത് തിരുത്തലാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. സമ്പദ് വ്യവസ്ഥയും അതിൻ്റെ അടിസ്ഥാനവും രാജ്യത്ത് ശക്തമാണ്. ആഗോള അനിശ്ചിതത്വങ്ങൾ പല മേഖലയെയും ബാധിക്കുന്നു. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തുകൽ വ്യവസായങ്ങൾ, തുണിത്തരങ്ങൾ, വനിതാ സംരംഭകർ, കർഷകർ തുടങ്ങിയവർക്കൊക്കെയായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ കൊണ്ടു വന്നിട്ടുണ്ട്. മന്ത്രി പറഞ്ഞു.

ആഗോളതലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ തീർത്തും അവഗണിച്ചിരിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നിക്ഷേപകർ മൂലധനം പിൻവലിക്കുന്നു. ഉത്പാദനം കുറയുന്നു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുകയാണെന്നും കർഷകർ ദുരിതത്തിലാണെന്നും രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ന് ബഡ്‌ജറ്റിൽ വിശദമായ ചർച്ച പാർലമെൻ്റിൽ നടക്കും. തുടർന്ന് രാഹുൽ ഗാന്ധി ബഡ്‌ജറ്റിനെക്കുറിച്ച് വിശദമായി തന്റെ അഭിപ്രായം വ്യക്തമാക്കും എന്നാണ് റിപ്പോർട്ട്. ഇന്നലെ പ്രതികരണം തേടിയപ്പോൾ താൻ സഭയിൽ പ്രതികരിക്കും എന്നാണ് രാഹുൽ അറിയിച്ചത്. ശേഷം അംഗങ്ങൾക്കിടയിൽ വിശദ ച‌ർച്ചയും നടക്കും

Related Posts