കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്. 9 പേജുള്ള ആത്മഹത്യാ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നു. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീണ്ടും ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്.
ആദായനികുതി ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം ബംഗുളൂരു വിട്ടുപോകരുതെന്ന് നിർദേശം നൽകി.കേസിൽ പ്രാഥമിക വിവരശേഖരണം മാത്രമാണ് നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് റോയ്യുടെ സഹോദരൻ സി.ജെ. ബാബു വ്യക്തമാക്കി.