കേരള സമാജം യെലഹങ്ക സോൺ പുതുവത്സരാഘോഷം
ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോൺ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക കൺട്രീ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങ് കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു. സാദഹള്ളി പഞ്ചായത്ത് മുൻ പ്രസിഡണ്ട് മഹേഷ്, കന്നട സിനിമ ചലച്ചിത്ര താരം ചന്ദന ഗൗഡ എന്നിവർ മുഖ്യ അതിഥികളായി. കേരള സമാജം ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ്
തിരുവനന്തപുരത്ത് 23 ഇടറോഡുകളിൽ ഇലക്‌ട്രിക് ബസുകൾ; ശനിയാഴ്‌ച മുതൽ സർവീസ് ആരംഭിക്കും
തിരുവനന്തപുരം നഗരത്തിലെ 23 ഇടറോഡുകളിൽ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചു. കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണെങ്കിലും 6 എണ്ണം ലാഭകരമല്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. സർവീസ് ശനിയാഴ്‌ച മുതൽ ആരംഭിക്കും. ചില റൂട്ടുകളിൽ നേരത്തെ സർവീസ് നടത്തിയ ബസുകളും പുതിയ പട്ടികയിൽ ഉൾപ്പെടുമെന്ന് മേയർ പറഞ്ഞു. നേരത്തെ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് മേയറും ഗതാഗത മന്ത്രിയും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. മേയർ ഗതാഗതമന്ത്രി
പ്രധാനമന്ത്രി മോദി മലേഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം
ഫെബ്രുവരി 7 ന് പ്രധാനമന്ത്രി മോദി മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. 2 ദിവസത്തേക്കാണ് മോദിയുടെ സന്ദർശനം. മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം. 2024 ൽ ഭാരതവും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷം മോദിയുടെ ആദ്യ സന്ദർശനവുമാണിത്. ഈ സന്ദർശനത്തെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള
വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ `നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തലക്കെട്ടിലുള്ള പുസ്തകം പ്രകാശനം ചെയ്തു. രാഷ്ടീയ നിരീഷകൻ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശന ചടങ്ങിന് വലിയ ജനാവലിയാണ് എത്തിയത്. പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമം നടത്തിയെന്നും നവമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരനാക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും ചടങ്ങിൽ സംസാരിച്ച കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പുസ്തക പ്രകാശന
ബാംഗ്ളൂരിൽ നിര്യാതനായി
കോഴിക്കോട് താമരശ്ശേരി കുട്ടിപ്പടിമ്മൽ വീട്ടിൽ രാഘവൻ നമ്പ്യാർ (82) ബാംഗ്ളൂരിൽ നിര്യാതനായി. അബ്ബിഗെരെ ഗംഗമ്മഗുടി പോലീസ് സ്റ്റേഷന് സമീപം ‘ചിരാഗി’ൽ ആയിരുന്നു താമസം. ഭാര്യ: ഗിരിജമക്കൾ: അരുൺ, അജയ്മരുമകൾ: ആശ അരുൺകൊച്ചുമകൾ: ആര്യ സംസ്കാരം നാളെ രാവിലെ 10 മുതൽ 11 വരെ ലക്ഷ്മിപുര ബിബിഎംപി ശ്മശാനത്തിൽ നടക്കും.
ബാംഗ്ളൂരിൽ നിര്യാതനായി
ആലപ്പുഴ മാവേലിക്കര സ്വദേശി മനു മോഹൻ (36) ബാംഗ്ളൂരിൽ നിര്യാതനായി. വിജിനപുര ആർ ആർ ലേഔട്ടിൽ ആയിരുന്നു താമസം. അച്ഛൻ : ആർ.മോഹൻഅമ്മ : പരേതയായ സുമ മോഹൻസഹോദരൻ : സന്ദീപ് സംസ്കാരം നാളെ ഉച്ചയ്ക്ക് 4നും 5നും ഇടയിൽ ഹെബ്ബാൾ ഇലക്ട്രിക് ശ്മശാനത്തിൽ.
അണ്ടർ 19 ലോകകപ്പ് സെമി; ഇന്ത്യയ്ക്ക് 311 റൺസ് വിജയലക്ഷ്യം
അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 311 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്. ഉസൈറുള്ള നിയാസായ്യുടെയും ഫൈസൽ ഷിനോസാഡയുടെയും സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്.
മംഗളൂരു മൃഗശാല അടച്ചുപൂട്ടാൻ ഹൈക്കോടതിയുടെ നിർദ്ദേശം
പിലിക്കുള ബയോളജിക്കൽ പാർക്കിലെ നിലവിലുള്ള കെടുകാര്യസ്ഥതയിൽ കർണാടക ഹൈകോടതിക്ക് കടുത്ത അതൃപ്‌തി. മൃഗങ്ങളെ ശരിയായി പരിപാലിക്കാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ ബയോളജിക്കൽ പാർക്ക് ഉടൻ അടച്ചുപൂട്ടണമെന്ന് സംസ്ഥാന സർക്കാറിന് കർശന മുന്നറിയിപ്പ് നൽകി. മംഗളുരുവിലെ വന്യജീവി സംരക്ഷകനായ ഭുവൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം നടത്തിയത്. മൃഗങ്ങളുടെ അവസ്ഥ ഗൗരവമായെടുത്ത കോടതി, ശരിയായ പരിചരണവും സംരക്ഷണവും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ബയോളജിക്കൽ പാർക്ക് ഉടൻ അടച്ചുപൂട്ടണമെന്ന് പറഞ്ഞു. കേസ്
സർക്കാർ ഓഫീസുകൾ ഇനി 5 ദിവസം മാത്രം? വെള്ളിയാഴ്ച നിർണായക യോഗം
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം 5 ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനിലാണ് യോഗം നടക്കുക. നേരത്തെ മാറ്റിവച്ചതായിരുന്നു യോഗം. അതാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. ഓഫീസുകളുടെ പ്രവൃത്തിദിനം 6 ൽ നിന്ന് അഞ്ചാക്കണമെന്ന് ശമ്പള കമ്മിഷനും ഭരണ പരിഷ്കാര കമ്മീഷനും ശുപാർശ ചെയ്തിരുന്നു പകരം
സ്വർണ്ണക്കൊള്ള; സ്വാഭാവിക ജാമ്യം ലഭിക്കുന്നതിൽ ആശങ്കയില്ല, അന്വേഷണം വിശ്വാസയോഗ്യം: ഹെെക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം പ്രതികൾക്ക് ലഭിക്കുന്നതിൽ ആശങ്കയില്ലെന്നും എസ്ഐടിയുടെ അന്വേഷണം വിശ്വാസയോഗ്യമാണെന്നും ഹെെക്കോടതി പറഞ്ഞു. എസ്ഐടിയെ പ്രശംസിച്ച ഹെെക്കോടതി, വിചാരണ സൂക്ഷമമായി കേള്‍ക്കേണ്ട കേസാണിതെന്നും പറഞ്ഞു. 90 ശേഷം ജാമ്യം ലഭിച്ചത് സ്വാഭാവികമാണ് ഇത് അന്വേഷണത്തെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ല. അന്വേഷണം ശരിയായ ദിശയിലാണ്. സൂക്ഷമമായ അന്വേഷണമാണ് ഈ കേസിൽ വേണ്ടത്. അതിസങ്കീർണമായ കേസാണ്. ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണ് എസ്ഐടിയുടേത്. അൽപംകൂടി കാത്തിരിക്കണമെന്നും ഹൈക്കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു.