സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ `നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. രാ​ഷ്ടീ​യ നി​രീ​ഷ​ക​ൻ ജോ​സ​ഫ് സി. ​മാ​ത്യു​വാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് വ​ലി​യ ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. പ്ര​കാ​ശ​ന ച​ട​ങ്ങ് അ​ല​ങ്കോ​ല​മാ​ക്കാ​ൻ സി​പി​എ​മ്മും ഡി​വൈ​എ​ഫ്ഐ​യും ശ്ര​മം ന​ട​ത്തി​യെ​ന്നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് വ​ലി​യ സു​ര​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് കു​ഞ്ഞി​കൃ​ഷ്ണ​ൻ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Related Posts