ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോൺ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക കൺട്രീ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങ് കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു.
സാദഹള്ളി പഞ്ചായത്ത് മുൻ പ്രസിഡണ്ട് മഹേഷ്, കന്നട സിനിമ ചലച്ചിത്ര താരം ചന്ദന ഗൗഡ എന്നിവർ മുഖ്യ അതിഥികളായി. കേരള സമാജം ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വിനു ജി, വി മുരളിധരൻ, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, വൈസ് ചെയർമാൻമാരായ അജയൻ എം ബി, സത്യശീലൻ, ഫിനാൻസ് കൺവീനർ സുനിത വിനോദ്, ജോയിന്റ് കൺവീനർമാരായ ഗോകുൽ പിഷാരടി, മനോജ് കുമാർ, വിപിൻ രാജു, രമേഷ്, രാധാകൃഷ്ണ പിള്ള, മുകേഷ്, വനിതാ വിഭാഗം ആശ വിജയഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു. കലാപരിപാടികൾ, ഡി ജെ പാർട്ടി എന്നിവ നടന്നു.