പാലക്കാട് ചേട്ടൻ അനുജനെ തല്ലിക്കൊന്നു
പാലക്കാട് ചേട്ടൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്. കേസിൽ ജേഷ്ഠനായ ആർ സതീഷിനെ (37) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിൽ ബാബുവിന്‍റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ കസ്റ്റഡിയിലെടുത്തത്.
ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് വിട്ടില്ല; ഏഴാം ക്ലാസ് വിദ്യാർത്ഥി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ഏഴാം ക്ലാസ് വിദ്യാർത്ഥി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ് – സജിത ദമ്പതികളുടെ മകൻ വിശ്വജിത്താണ് (13) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്. സാധാരണ പോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കൾ കുളിമുറിയുടെ വാതിൽ പൊളിച്ചു നോക്കിയപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിൽ വിശ്വജിത്തിനെ കണ്ടെത്തുകയായിരുന്നു. ഫുട്ബോൾ
ദീപക് ആത്മഹത്യാ കേസ്: ഷിജിതയെ ഇന്ന് വൈകിട്ട് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ബസ്സിൽ തെളിവെടുപ്പ് നടത്തും
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിജിതയെ പോലീസ് കസ്റ്റഡിയിൽ വിടാൻ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു ദീപക്കിനെതിരെ ആരോപണം ഉന്നയിച്ച് ഷിജിത വീഡിയോ ചിത്രീകരിച്ചത് ഒരു സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു. ഈ ബസ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് പോലീസ് പ്രധാനമായും ലക്ഷ്യമിടുന്നത് അതേസമയം, കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച ഷിജിത, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി.
ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം
കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പികൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.
മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
മാവേലിക്കര മുൻ എംഎൽഎ എം. മുരളി(73) അന്തരിച്ചു. ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. മാവേലിക്കര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. 1953 ൽ ആലപ്പുഴയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു.
ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്
കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെ അന്യായമായി തടഞ്ഞു വച്ചതിനാണ് കേസെടുത്തത്. ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപിക എസ്.സിന്ധു നായരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതായിരുന്നു. അധ്യാപികയെ അകത്തേക്ക് പ്രവേശിപ്പിക്കാതെ സ്കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവച്ചുവെന്നും ഇത് മറ്റ് അധ്യാപകരുടെയും കുട്ടികളുടെയും
ഡി.എ കുടിശ്ശിക ഏപ്രിലിൽ; ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കും: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെയാണ് ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. ജീവനക്കാരുടെ ക്ഷേമത്തിന് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുൻഗണന നൽകുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുടിശ്ശികയായ ഡി.എ (ക്ഷമാബാത്ത) വിതരണം സംബന്ധിച്ച് മന്ത്രി വ്യക്തമായ ഉറപ്പ് നൽകി. 2026 ഏപ്രിൽ മാസത്തോടു കൂടി
റെയ്‌ഡിനുപിന്നാലെ റോയ് വിഷാദരോഗത്തിന് ചികിത്സ തേടി; കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്
കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന അന്വേഷണ സംഘം കേരളത്തിലെ കോൺഫിഡന്‍റ് ഗ്രൂപ്പിൻ്റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡിനുപിന്നാലെ ബംഗളൂരുവിലെ ‘ജയനഗർ എട്ട് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദരോഗത്തിന് ചികിത്സ തേടിയതിൻ്റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍, റെയ്‌ഡിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്കു പുറമേ
ദീപക് ആത്മഹത്യാ കേസ്: ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതി ഷിംജിത മുസ്തഫയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സംഭവദിവസം പയ്യന്നൂരിൽ വെച്ച് ഇരുവരും യാത്ര ചെയ്ത ‘അൽ അമീൻ’ എന്ന സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ബസിനുള്ളിൽ വെച്ച് ദീപക്കിൻ്റെ ദൃശ്യങ്ങൾ പകർത്തിയ സാഹചര്യം പുനരാവിഷ്കരിക്കുകയും മൊബൈൽ ഫോണിലെ ഡിജിറ്റൽ