സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെയാണ് ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്.

ജീവനക്കാരുടെ ക്ഷേമത്തിന് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുൻഗണന നൽകുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുടിശ്ശികയായ ഡി.എ (ക്ഷമാബാത്ത) വിതരണം സംബന്ധിച്ച് മന്ത്രി വ്യക്തമായ ഉറപ്പ് നൽകി. 2026 ഏപ്രിൽ മാസത്തോടു കൂടി എല്ലാ ഡി.എ കുടിശ്ശികകളും കൊടുത്തു തീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2027 സാമ്പത്തിക വർഷത്തിൽ ഇതിനായി 23,000 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.

Related Posts