പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ ദിവസവും 20 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുക. കോഴിക്കോട്-4 എറണാകുളം – 2. കണ്ണൂർ-2, മലപ്പുറം, തൃശൂർ, അടൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, കോട്ടയം, പയ്യന്നൂർ, കാഞ്ഞങ്ങാട്, നാഗർകോവിൽ വഴി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതവുമാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു മൈസൂരു ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ബുക്കിങ് ആരംഭിച്ചതായും കെഎസ്ആർടിസി അറിയിച്ചു.
2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതൽ 14.102025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

Related Posts