പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഇരകൾക്ക് ജമ്മു കശ്മീർ സർക്കാർ സൗജന്യമായി നൽകുന്ന 1500 വീടുകൾ നിർമിക്കാൻ, സർക്കാരും എച്ച്ആർഡിഎസ് ഇന്ത്യയുമായി കരാറായി. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ജമ്മു കശ്മീർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ലഫ് ഗവർണർ മനോജ് സിൻഹ, ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ, അഡീ. കമ്മീഷണർ ആൻഷുൽ ഗാർഗ് എച്ച്ആർഡി എസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. എച്ച്ആർഡിഎസ് ഇന്ത്യ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ, സിഎസ്ആർ വിഭാഗം ഡയറക്ടർ ജി സ്വരാജ് കുമാർ, ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ചെയർമാൻ സഞ്ജീവ് ഭട്നഗർ എന്നിവർ പ്രസംഗിച്ചു.
വീടുകൾക്ക് മുപ്പതു വർഷത്തെ ഗ്യാരൻ്റിയുണ്ട്. 1947 മുതൽ നടന്ന ഭീകരാക്രമണങ്ങളും സായുധ സംഘട്ടനങ്ങളും മൂലം വീടുകൾ നശിച്ചുപോയവരെയും ജമ്മുകശ്മീരിലെ സമീപകാല പ്രളയത്തിൽ വീടുകൾ തകർന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഒരു മാസത്തിനുള്ളിൽ വീട് പണി ആരംഭിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മുൻകൈയെടുത്താണ് പണികൾ എച്ച്ആർഡിഎസിനെ ഏൽപ്പിച്ചത്. യുദ്ധത്തിൽ നഷ്ടപ്പെടുന്ന വിടുകൾക്ക് പകരം വീടുകൾ നിർമിച്ചു നൽകാറില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിൻ്റെ ഫലമാണ് മാതൃകാപദ്ധതിയെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.