വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവിനെ സെൻട്രൽ റെയിൽവേ ആർപിഎഫ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെ ആണ് അറസ്റ്റിലായത്. ആർപിഎഫ് നടത്തിയ അന്വേഷത്തിന് പിന്നാലെയാണ് ജഗൻ പിടിയിലായത്.

മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്‌തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം.

Related Posts