പാലക്കാട്‌ ചേട്ടൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്. കേസിൽ ജേഷ്ഠനായ ആർ സതീഷിനെ (37) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിൽ ബാബുവിന്‍റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. ജേഷ്ഠനുജന്മാർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related Posts