ചലച്ചിത്രോത്സവം സമാപിച്ചു; ‘സബർ ബോണ്ട’ മികച്ച ഇന്ത്യൻ സിനിമ; മൂന്നു മലയാള സിനിമകൾക്ക് പുരസ്കാരം
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. റോഹൻ പരശുറാം കനവഡെ സംവിധാനംചെയ്‌ത മറാഠി സിനിമയായ ‘സബർ ബോണ്ട’യ്ക്കാണ് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള പുരസ്കാരം. സന്തോഷ് ദിവാകർ സംവിധാനം ചെയ്‌ത മറാഠി സിനിമയായ ‘ഗൊന്ധലി’ന് ഇന്ത്യൻ സിനിമയ്ക്കുള്ള ഫ്രിപ്രസി പുരസ്‌കാരവും ലഭിച്ചു. ജാപ്പനീസ് സിനിമ ‘ലോസ്റ്റ് ലാൻഡ്’ ഏഷ്യൻ സിനിമാ വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. (സംവിധാനം: അകിയോ ഫുജിമോട്ടോ). നേപ്പാളി ചിത്രമായ ‘ഷെയ്പ്‌പ് ഓഫ് മൊമോ’ രണ്ടാമത്തെ ചിത്രവും (സംവിധാനം: ട്രിബേണി
കെആർ മാർക്കറ്റിലെ സ്മാർട്ട് പാർക്കിങ് കേന്ദ്രം ഈ മാസം പ്രവർത്തനം ആരംഭിക്കും
ബാംഗ്ളൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ കെആർ മാർക്കറ്റിൽ ഇലക്ട്രിക് ചാർജിങ്ങും ഡിജിറ്റൽ പേയ്മെന്റും ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിങ് കേന്ദ്രം ഈ മാസം അവസാനം പ്രവർത്തനം ആരംഭിക്കും. 400 ബൈക്കുകൾക്കും 200 കാറുകൾക്കും ഇവിടെ പാർക്ക് ചെയ്യാം. ഒരേസമയം 10 ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സൗകര്യവുമുണ്ട്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 67 ക്യാമറകൾ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ മാർക്കറ്റിലേക്കുള്ള തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പൂർണമായി നിരോധിക്കും. വെള്ളക്കെട്ടും മാലിന്യവും പതിവായിരുന്ന പാർക്കിങ്
മെട്രോ ചാർജ് വർധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
മെട്രോ ചാർജ് വർധനയ്‌ക്കെതിരെ ബാംഗ്ളൂരിൽ പ്രതിഷേധം ശക്തമാവുകയാണ്. യാത്രക്കാരുടെ പ്രതിഷേധം അവഗണിച്ചാണ് ചാർജ് വർധിപ്പിച്ചത്. വർധന പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചാർജ് നിർണയ സമിതി പുനസംഘടിപ്പിക്കണമെന്നും ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തേജസ്വി സുര്യ എംപി കേന്ദ്രമന്ത്രി മനോഹർലാൽ ഘട്ടറിന് നിവേദനം നൽകി. സമിതിയുടെ ശുപാർശകളിലെ പിശകുകൾ കേന്ദ്രമന്ത്രിയെ ബോധിപ്പിച്ചെന്നും വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തേജസ്വി സൂര്യ പറഞ്ഞു. ഇതിനിടെ ചാർജ് വർധന
സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു
കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്കുളത്തൂർ സ്വദേശികളായ അച്ഛനും ബിരുദ വിദ്യാർഥിയായ മകളും മരിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായ ഫാത്തിമ നേഹയാണ് മരിച്ചത്. പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഒരു സുരക്ഷാ സംവിധാനവും അപകട സാധ്യതയുള്ള വളവിൽ ഒരുക്കിയിട്ടില്ല. ഇവിടെ കഴിഞ്ഞ ദിവസം മാത്രമാണ്
അണ്ടര്‍ 19 ഏകദിന ലോകകിരീടം ഇന്ത്യയ്ക്ക്
അണ്ടര്‍ 19 ഏകദിന ലോകകിരീടം ഇന്ത്യയ്ക്ക്. ഇന്ത്യ ഉയർത്തിയ 411 എന്ന കൂറ്റൻസ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിൻ്റെ പോരാട്ടം 311 റൺസിന് അവസാനിച്ചു. ഇന്ത്യക്ക് 100 റൺസിൻ്റെ ജയവും കിരീടവും. ഇത് ആറാം തവണയാണ് ഇന്ത്യ അണ്ടർ 19 ഏകദിന ലോകകിരീടം നേടുന്നത്.വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരൻ തകർത്താടിയ ഫൈനലിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് നേടിയത്. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരിൽ ഇന്ത്യ റെക്കോഡ് സ്കോറിലേക്ക്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത്രയും വലിയൊരു സർക്കാർവിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കേരളത്തിൽ കഴിഞ്ഞ 10 കൊല്ലമായി ജനം വീർപ്പുമുട്ടലിലാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളെല്ലാം പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം വരുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷൻ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ
മലപ്പുറത്ത് വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം
വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് സൂര്യവംശി തകർത്താടി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 411 റൺസ്
വൈഭവ് സൂര്യവംശി കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ സ്കോർ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് നേടിയത്. വിസ്ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച ഇന്ത്യയുടെ കൗമാര സൂപ്പർ ഹീറോ വീണ്ടും സംഹാര താണ്ഡവമാടിയപ്പോൾ ഇംഗ്ലണ്ടിനെതിരെ കലാശക്കളിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നീലപ്പട ട്വൻ്റി20യെ വെല്ലുന്ന വെടിക്കെട്ടുമായി വൈഭവ് 80 പന്തിൽ 175 റൺസെടുത്തു. 15 പടുകൂറ്റൻ സിക്‌സറുകളും അത്രതന്നെ ഫോറുകളുമാണ്
ഇറാനിലുള്ള യു എസ് പൗരന്മാർ രാജ്യം വിടണം: യുഎസിന്റെ മുന്നറിയിപ്പ്
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാരിന്റെ സഹായത്തെ ആശ്രയിക്കാതെ ഇറാനിൽ നിന്നു പുറത്തു കടക്കാൻ ഒരു പദ്ധതി തയാറാക്കണമെന്നാണ് ഇറാനിലെ യുഎസ് വെർച്വൽ എംബസിയുടെ മുന്നറിയിപ്പ്. ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ആശയവിനിമയത്തിനു ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സുരക്ഷിതമാണെങ്കിൽ തുർക്കിയിലേക്കോ അർമേനിയയിലേക്കോ കരമാർഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.
മിനിമം ബാലന്‍സ് പിഴ: 12 ബാങ്കുകള്‍ 3 സാമ്പത്തിക വര്‍ഷംകൊണ്ട് ഈടാക്കിയത് 8,000 കോടി
ഇന്ത്യയിലെ പൊതുമേഖല ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴയായി പിരിച്ചെടുത്തത് 8,000 കോടി രൂപ. 12 പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷം കൊണ്ട് പിരിച്ചെടുത്ത കണക്കാണിത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് പിഴത്തുക ഈടാക്കുന്നതില്‍ മുന്നിലുള്ളത്. 2023-2025 സാമ്പത്തിക വര്‍ഷത്തിനിടയില്‍ 1,577.87 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയത്. ഇന്ത്യയിലെ ഒന്നാമത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിഴത്തുക പിരിച്ചവരില്‍ ഏറ്റവും പിന്നിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍