കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്കുളത്തൂർ സ്വദേശികളായ അച്ഛനും ബിരുദ വിദ്യാർഥിയായ മകളും മരിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായ ഫാത്തിമ നേഹയാണ് മരിച്ചത്. പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഒരു സുരക്ഷാ സംവിധാനവും അപകട സാധ്യതയുള്ള വളവിൽ ഒരുക്കിയിട്ടില്ല. ഇവിടെ കഴിഞ്ഞ ദിവസം മാത്രമാണ് ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

Related Posts