മലബാറിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം; എം കെ രാഘവൻ എം പിക്ക് നിവേദനം നൽകി
കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്നും കൂടുതൽ KSRTC ബസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം കെ രാഘവൻ എം പിക്ക് നൽകി. ബെംഗളുരു കൈരളി സമാജത്തിന് വേണ്ടി എഴുത്തുകാരായ മജീദ് പാനൂരും ദാവൂദ് പാനൂരുമാണ് നിവേദനം നൽകിയത്.
വി.ഡി. സതീശന് ടി.എം. ഷാഹിദ് തെക്കിലിന്‍റെ ആദരവ്
കാസർകോട് കുമ്പള മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കർണാടകയുടെ ആദരവ്. കർണാടക സർക്കാർ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനും കർണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ടി.എം. ഷാഹിദ് തെക്കിൽ കാസർകോട് ഗെസ്റ്റ് ഹൗസിൽ വെച്ച് വി.ഡി. സതീശനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.എൻ.ടി.യു.സി കേരള സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാനി, മുൻ എം.പി
ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ബി.കെ.ഹരിനാരായണന്
കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചലച്ചിത്ര ഗാന രചയിതാവ് ബി.കെ. ഹരിനാരായണന്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. ഫെബ്രുവരി 11 ന് വൈകീട്ട് 5.30 ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കും. 2018 ൽ ജോസഫ്
ട്വൻ്റി20 ലോകകപ്പ്; ഇന്ത്യ – യു.എസ്.എ മത്സരം അല്പസമയത്തിനുള്ളിൽ
ഇന്ന് നടക്കുന്ന ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യു.എസ്.എയെ നേരിടും. ഇന്നത്തെ മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് സൂചന. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലന സെഷനിൽ ബുംറ പങ്കെടുത്തിരുന്നില്ല. താരത്തിന് നേരിയ പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പരിശീലനത്തിൽനിന്ന് വിട്ടുനിന്നത്. ബുംറയ്ക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ മുഹമ്മദ് സിറാജ് പകരക്കാരനായി പ്ലേയിങ് ഇലവനിൽ എത്തിയേക്കും. ഇന്നലെ വൈകുന്നേരമാണ് സിറാജ് ടീമിനൊപ്പം ചേർന്നത്. സിറാജ് ഫസ്റ്റ് ചേഞ്ച്
കേരള സമാജം ഐ.എ.എസ് അക്കാദമി: പരിശീലനം ഫെബ്രുവരി 22ന് ആരംഭിക്കും
2027 ലെ സിവിൽ സർവ്വീസസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഫെബ്രുവരി 22ന് ആരംഭിക്കും. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി പതിനെട്ടു മാസത്തെ പരിശീലനമാണ് നൽകുന്നത്. ഇന്ദിരാ നഗറിലുള്ള കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിലാണ് പരിശീലനം. കസ്റ്റംസ് ആൻ്റ് ഇൻഡയറക്ട് ടാക്സസ് കമ്മീഷണർ പി. ഗോപകുമാർ മുഖ്യ ഉപദേഷ്ടാവായ, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും പരിശീലന രംഗത്തെ പ്രഗത്ഭരും അടങ്ങുന്ന സമിതിയാണ് പരിശീലനം നൽകുന്നത്. 2011-ൽ ആരംഭിച്ച അക്കാദമിയിൽ നിന്ന്
കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
ബാലരാമപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. അയൽവാസികളാണ് ശോഭനയുടെ മൃതദേഹം വീടിന്‍റെ പുരയിടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. ശോഭനയുടെ ഭർത്താവായ സുധാകരൻ കൂലിപ്പണിക്കാരനാണ്. 2 മക്കളുണ്ട്. ഇവരാരും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ജീവനൊടുക്കാൻ തക്കവണ്ണം പ്രശ്‌നങ്ങളൊന്നും ശോഭനയ്ക്കില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം
2 കോടി രൂപ ആന്‍റോ ആന്‍റണി വാങ്ങി കാലുപിടിച്ചിട്ടും തിരിച്ചു നൽകിയില്ല; ആരോപണവുമായി എൻ എം രാജു
പത്തനംതിട്ട എം പി ആന്‍റോ ആന്‍റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കേരള കോൺഗ്രസ് (എം) നേതാവും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയുമായ എൻ എം രാജു. 2 മാസത്തിനകം തിരിച്ചു തരാമെന്ന ഉറപ്പിൽ ആന്‍റോ ആന്‍റണി തന്‍റെ പക്കൽനിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ 7 വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. രണ്ടു പ്രാവിശ്യമായി 10 ലക്ഷം രൂപ വീതം
ശബരിമല സ്വർണ്ണപ്പാളി കേസ്; അടൂർ പ്രകാശിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ശബരിമല സ്വർണ്ണപ്പാളിക്കേസിൽ അന്വേഷണ സംഘം അടൂർ പ്രകാശിനെ രണ്ടര മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്കിയ ശേഷമാണ് വിട്ടയച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്കി. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അന്വേഷണ സംഘം സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ, വീണ്ടും
മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാംക്ലാസ് വിദ്യർഥിനിയെ പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ
മധ്യപ്രദേശിൽ നാലുപേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ മൗഗഞ്ചില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. രവിനന്ദന്‍ സിംഗ് ഗൗര്‍(22), നീരജ് ജയ്സ്വാള്‍ (21), മിന്റു ജയ്സ്വാള്‍(24), സുഭാഷ് ജയ്സ്വാള്‍ (23) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയും സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന മിന്റു ഇരുവരെയും ബൈക്കില്‍ കയറ്റി. വഴിയില്‍ വച്ച് പെൺകുട്ടിയുടെ സുഹൃത്തിനെ ഇറക്കിയ ശേഷം
രജിഷ വിജയൻ തകർപ്പൻ പ്രകടനവുമായെത്തുന്ന ‘മസ്തിഷ്ക മരണം’ ടീസർ പുറത്ത്; റിലീസ് ഫെബ്രുവരി 27ന്
രജിഷ വിജയൻ തകർപ്പൻ പ്രകടനവുമായെത്തുന്ന മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസിലെ പുതിയ ടീസർ പുറത്തിറങ്ങി. പുരുഷപ്രേതം, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ‘മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ ടൈറ്റിൽ. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന