ട്വന്റി20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. ഇതിനെതിരെ അമേരിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. റണ്ണൊഴുക്ക് കുറഞ്ഞ സ്ഥിതിയിലായ വാംഖഡെയിലെ പിച്ചിൽ സൂര്യകുമാർ യാദവിൻ്റെ തട്ടുപൊളിപ്പൻ പ്രകടനത്തിൻ്റെ ബലത്തിലാണ് ഭാരതത്തിന് വിജയിക്കാനായത്. കുറഞ്ഞ സ്കോറിൽ അവസാനിക്കേണ്ടതായിരുന്ന മത്സരം സൂര്യയുടെ ചെറുത്തു നിൽപ്പും
80 കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം ഇന്ന്
കലാവാദ്യം ക്ഷേത്രവാദ്യകലാ അക്കാദമിയടെ നേതൃത്വത്തിൽ 80 കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം ഇന്ന് വൈകിട്ട് 5ന് ഹെന്നൂരിലെ ഇസ്കോൺ ക്ഷേത്ര ഗോശാലയിൽ ആരംഭിക്കും. തൃശൂർ മണ്ണംപേട്ട സ്വദേശി ധീരജ് എടാട്ട് പ്രമാണിയാകുന്ന മേളത്തിന് കുറുംകുഴലിൽ കൊമ്പത്ത് അനിൽ കുമാർ, കൊമ്പിൽ പഴമ്പാലക്കോട് പ്രദീപ്, വലംതല നിരയിൽ കിന്നാശേരി വിഷ്ണു മേനോൻ, ഇലത്താളത്തിൽ അനൂപ് ശ്രീകണ്ഠാപുരം എന്നിവർ നയിക്കും. രാവിലെ 8.30നു കലാവാദ്യം അക്കാദമിയിലെ 19 വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറും. സോപാന സംഗീതം,
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കേരളം ഇന്ന് സര്‍വീസസിനെ നേരിടും
79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കേരളം ഇന്ന് സര്‍വീസസിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കിക്കോഫ്. ഫിഫ പ്ലസ് ആപ്പിലൂടെ മത്സരം തത്സമയം കാണാം. പഞ്ചാബിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശം. സര്‍വീസസ് 2-0ന് റെയില്‍വേസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.
മുത്തപ്പൻ തിരുവപ്പന മഹോത്സവം 14, 15 തീയതികളിൽ
ബെംഗളൂർ മുത്തപ്പൻ സേവാ സമിതി ട്രസ്റ്റിൻ്റെ നേതൃത്വത്തിലു ള്ള മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ നടക്കും. കല്യാൺ നഗറിൽ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കുന്ന ഉത്സവനഗരിയിലാണ് മഹോത്സവം നടക്കുക. 14-ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, 10.30-ന് കൊടിയേറ്റം, 12-ന് മലയിറക്കൽ, രണ്ടു മുതൽ നേർച്ച വെള്ളാട്ടം, വൈകീട്ട് 5.30-ന് വെള്ളാട്ടവും ഘോഷയാത്രയും എന്നിവയുണ്ടാകും. ഏഴിന് സാംസ്കാരിക പരിപാടി നടി വിനയ പ്രസാദ് ഉദ്ഘാടനം ചെയ്യും.
നിര്യാതയായി
പുത്തൻ വീട്ടിൽ നാരായണിക്കുട്ടി അമ്മ (85), മലപ്പുറം മേലാറ്റൂരിലെ സ്വവസതിയിൽ നിര്യാതയായി. ബാംഗ്ലൂർ ലക്ഷ്മിപുരയിലുള്ള fixotech കമ്പനി ഉടമ പി.കൃഷ്ണകുമാറിൻ്റെ(കെ.കെ) അമ്മയാണ്. ഭർത്താവ് : പരേതനായ പേരെഴി ശ്രീധരൻ നായർ.മക്കൾ: ശോഭന, പി.കൃഷ്ണകുമാർ(കെ.കെ), ശ്രീകുമാർ.മരുമക്കൾ: ടി.എൻ. രാമൻകുട്ടി, കൃഷ്ണകുമാരി, സുമി. സംസ്കാരം ഇന്ന് (8.2.2026) 3 മണിക്ക് വീട്ടുവളപ്പിൽ.
ശ്രീനാരായണ സമിതി പൊങ്കാല മാർച്ച് 3ന്
ബെംഗളുരു ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല കൊമ്മസന്ദ്ര എസ്എൻ നഗറിലെ അയ്യപ്പ സ്വാമി നാരായണുഗുരു ക്ഷേതത്തിൽ മാർച്ച് 3ന് നടക്കും. ആറ്റുകാല്‍ പൊങ്കാല ദിവസമായ 2026 മാർച്ച് 3ന്, ചൊവ്വാഴ്ച ഗണപതിഹോമത്തിനു ശേഷം ആറ്റുകാല്‍ ക്ഷേത്രത്തില്‍ പണ്ടാര അടുപ്പിൽ നിന്ന് അഗ്നിപകരുന്ന അതേസമയത്ത് തന്നെ ഇവിടുത്തെ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ അഗ്നി പകരും. തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലെ സമയപ്രകാരം പൊങ്കാല നിവേദ്യ സമര്‍പ്പണവും, ശേഷം അന്നദാനവും ഉണ്ടായിരിക്കും. പൊങ്കാല
ജപ്പാനിൽ ഈ വർഷം മഞ്ഞുവീഴ്ച കാരണം ഇതുവരെ 45 പേർ മരിച്ചു
ജപ്പാനിൽ ഈ വർഷം മഞ്ഞുവീഴ്ച കാരണം 45 പേർ മരിച്ചു. ജനുവരി 20 മുതലുള്ള കണക്കാണിത്. ഇക്കാലയളവിൽ അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് പ്രവിശ്യയിൽ മാത്രം 17 മരണങ്ങളുണ്ടായി.170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ ജപ്പാന്റെ തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വിഷുക്കാല യാത്ര: ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ
വിഷുവിനു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ഏപ്രിൽ പത്തിലെ ടിക്കറ്റ് ബുക്കിങ്ങാണ് നാളെ തുടങ്ങുന്നത്. ഏപ്രിൽ 15നാണ് വിഷു. 14ന് അംബേദ്‌കർ ജയന്തി കൂടി വരുന്നതിനാൽ അടുപ്പിച്ച് അവധി ലഭിക്കുന്നതും നാട്ടിൽ പോകുന്നവർക്ക് സഹായകരമാണ്. 10, 11 (വെള്ളി, ശനി) ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിനുകൾ ഏപ്രിൽ വരെ നീട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നമ്മ മെട്രോ ചാർജ് വർധന; തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകിയതായി തേജസ്വി സൂര്യ എം പി
നമ്മ മെട്രോ ചാർജ് വർധന തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ നിർദേശം നൽകിയതായി തേജസ്വി സൂര്യ എം പി പറഞ്ഞു. നമ്മ മെട്രോ ചാർജ് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരാനിരുന്നതാണ്. കേന്ദ്രമന്ത്രിയു ടെ നിർദേശം മെട്രോ യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമാകും. ഇതുസംബന്ധിച്ച് ബാംഗ്ലൂർ മെട്രോ റെയിൽകോർപറേഷൻ്റെ(ബിഎംആർസി) ഔദ്യോഗിക വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ല. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ചാർജ് കൂട്ടിയ ഉത്തരവ് വന്നതിനു പിന്നാലെ
അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ കൗമാരപ്പടയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
2026 അണ്ടർ 19 ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ അണ്ടർ 19 ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. 7.50 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരപ്പട ലോകകിരീടം ചൂടിയത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311